അവസാന ശ്വാസം വരെയും ഇറാനിയന്‍ ജനതക്കൊപ്പം: ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണ, നടി അറസ്റ്റില്‍

ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പൊതു സ്ഥലത്ത് തലമറക്കാതെ പ്രത്യക്ഷപ്പെട്ടതിന് ഇറാനിലെ പ്രമുഖ നടിയെ അറസ്റ്റ് ചെയ്തു. 52 വയസു കാരിയായ ഹെന്‍ഗമെഹ് ഘാസിയാനിയെയാണ് കലാപത്തിന് പിന്തുണ നല്‍കിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തത്. നിയമത്തിനു മുന്നില്‍ ഹാജരാകാന്‍ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കി ഹെന്‍ഗമെഹ് ഇന്‍സ്റ്റഗ്രാമില്‍ ഹിജാബ് ഇല്ലാത്ത വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

ചിലപ്പോള്‍ ഇത് തന്റെ അവസാന പോസ്റ്റായിരിക്കാം എന്ന് പറഞ്ഞു കൊണ്ടാണ് നടി തെരുവില്‍ നിന്ന് എടുത്ത വിഡിയോ പങ്കുവെച്ചത്. ‘ഈ നിമിഷം മുതല്‍, എനിക്ക് എന്ത് സംഭവിച്ചാലും, എപ്പോഴത്തേയും പോലെ എന്റെ അവസാന ശ്വാസം വരെയും ഇറാനിയന്‍ ജനതക്കൊപ്പം ഉണ്ടാകും,’ ഹെന്‍ഗമെഹ് ഘാസിയാനി വ്യക്തമാക്കി. തലമറക്കാതെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട ഹെന്‍ഗമെഹ് നിശബ്ദമായി തിരിഞ്ഞു നിന്ന് മുടി പോണിടെയ്ല്‍ കെട്ടുന്ന ദൃശ്യങ്ങളാണ് വിഡിയോയിൽ ഉള്ളത്.

 

Share
Leave a Comment