ആൻഡ്രോയിഡ് ഓട്ടോ അടിമുടി പരിഷ്കരിക്കാനൊരുങ്ങി ഗൂഗിൾ. വ്യത്യസ്ഥവും നൂതനവുമായ നിരവധി സവിശേഷതകളാണ് ആൻഡ്രോയിഡ് ഓട്ടോയിൽ ഉൾപ്പെടുത്തുന്നത്. ‘കൂൾ വാക്ക്’ എന്ന പേരിലുള്ള പുതിയ യൂസർ ഇന്റർഫേസിന് പുറമേ, മറ്റു ചില ഫീച്ചറുകൾ കൂടി ആൻഡ്രോയ്ഡ് ഓട്ടോയിൽ ഉൾപ്പെടുത്തുന്നുണ്ട്. ഇത്തരം ഫീച്ചറുകൾ ഉൾപ്പെടുത്തിയ ബീറ്റാ വേർഷൻ ഉപയോക്താക്കൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാണ്. ഉടൻ തന്നെ ആൻഡ്രോയിഡ് ഓട്ടോയുടെ അന്തിമപ്പതിപ്പ് പുറത്തിറക്കാനാണ് പദ്ധതിയിടുന്നത്.
ആൻഡ്രോയിഡ് ഓട്ടോ സംവിധാനത്തിലൂടെ ഡ്രൈവർമാർക്ക് അവരുടെ ഫോണുകൾ വാഹനത്തിലെ ഇൻഫോർടെയ്ൻമെന്റ് സംവിധാനവുമായി ബന്ധിപ്പിച്ചതിനുശേഷം പാട്ടുകൾ, വീഡിയോകൾ, നാവിഗേഷൻ ആപ്പുകൾ എന്നിവയൊക്കെ ആസ്വദിക്കാൻ സാധിക്കുന്നതാണ്.
Also Read: ഇന്ത്യയിൽ വെയറബിൾ വിപണി കുതിക്കുന്നു, രണ്ടാം പാദത്തിൽ റെക്കോർഡ് വിൽപ്പന
പുതുതായി എത്തുന്ന അപ്ഡേറ്റിൽ സ്പ്ലിറ്റ് സ്ക്രീനാണ് ഏറ്റവും പ്രധാനപ്പെട്ട ആകർഷണീയത. സ്പ്ലിറ്റ് സ്ക്രീനിൽ വലിയൊരു പങ്കും നാവിഗേഷന് വേണ്ടിയാണ് വിനിയോഗിക്കുക. ബാക്കി ഭാഗം മ്യൂസിക് ആപ്പ്, മറ്റ് കമ്മ്യൂണിക്കേഷൻ ആപ്പുകൾ എന്നിവയ്ക്കുവേണ്ടി മാറ്റിവെച്ചിട്ടുണ്ട്. കൂടാതെ, സ്പ്ലിറ്റ് സ്ക്രീൻ ക്രമീകരിക്കുന്നതനുസരിച്ചാണ് ഐക്കണുകളും പ്രത്യക്ഷപ്പെടുക.
Leave a Comment