വൺ സ്കോർ: ശരാശരി ക്രെഡിറ്റ് സ്കോർ വിവരങ്ങൾ പുറത്തുവിട്ടു

രാജ്യത്തുടനീളമുള്ള 9 ദശലക്ഷത്തിലധികം ഉപയോക്താക്കൾക്കിടയിലാണ് വൺ സ്കോർ പഠനം നടത്തിയത്

ലോണുകൾക്കായി അപേക്ഷിക്കുന്നവർക്ക് പലപ്പോഴും ക്രെഡിറ്റ് സ്കോർ വില്ലനാകാറുണ്ട്. താഴ്ന്ന ക്രെഡിറ്റ് സ്കോർ പലപ്പോഴും ലോൺ ലഭിക്കാനുള്ള സാധ്യത കുറയ്ക്കുന്നു. എന്നാൽ, ക്രെഡിറ്റ് സ്കോറുമായി ബന്ധപ്പെട്ടുളള പുതിയ വിവരങ്ങൾ പുറത്തിറക്കിയിരിക്കുകയാണ് ക്രെഡിറ്റ് സ്കോർ മോണിറ്ററിംഗ് പ്ലാറ്റ്ഫോമായ വൺ സ്കോർ. റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യക്കാരുടെ ശരാശരി ക്രെഡിറ്റ് സ്കോറാണ് പുറത്തുവിട്ടിരിക്കുന്നത്.

2021- 22 സാമ്പത്തിക വർഷത്തിൽ 715 ആണ് ശരാശരി ക്രെഡിറ്റ് സ്കോർ. രാജ്യത്തുടനീളമുള്ള 9 ദശലക്ഷത്തിലധികം ഉപയോക്താക്കൾക്കിടയിലാണ് വൺ സ്കോർ പഠനം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശരാശരി ക്രെഡിറ്റ് സ്കോറായി 715 എന്ന സ്കോർ തിരഞ്ഞെടുത്തത്. ക്രെഡിറ്റ് സാക്ഷരതാ സൂചികയിൽ 715 മോശമില്ലാത്ത സ്കോറാണ്.

Also Read: യുവ നടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവം: ഫിറ്റ്‌നസ് ട്രെയ്‌നര്‍ അറസ്റ്റില്‍

ഉപയോക്താവിന്റെ ഇടപാട് വിവരങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് ക്രെഡിറ്റ് സ്കോറുകൾ നിശ്ചയിക്കുന്നത്. 300 മുതൽ 900 വരെയുളള സ്കോറിൽ നിന്നാണ് ഒരു വ്യക്തിയുടെ ക്രെഡിറ്റ് യോഗ്യത കണക്കാക്കുക. ഉയർന്ന ക്രെഡിറ്റ് സ്കോർ ലഭിക്കുമ്പോൾ ലോൺ, മറ്റ് ക്രെഡിറ്റ് കാർഡ് ഉപകരണങ്ങൾ എന്നിവ ലഭിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും.

Share
Leave a Comment