രുചികരമായ പഴങ്ങളിൽ ഒന്നാണ് പപ്പായ. ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകുന്ന പപ്പായയിൽ ചർമ്മ സംരക്ഷണത്തിന് സഹായിക്കുന്ന നിരവധി ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ചുളിവുകൾ അകറ്റി ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കാൻ പപ്പായ ഫെയസ് പാക്കുകൾ വളരെ നല്ലതാണ്. വാർദ്ധക്യ സഹജമായി ചർമ്മത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെ ചെറുത്തുനിൽക്കാൻ പപ്പായ ഇങ്ങനെ ഉപയോഗിക്കാം.
ചർമ്മം മൃദുലമായും മിനുസമായും നിലനിർത്താൻ ഏറ്റവും മികച്ചതാണ് പപ്പായയും പാലും ചേർത്ത ഫെയ്സ് പാക്ക്. നന്നായി പഴുത്ത പപ്പായ ചെറുകഷണങ്ങളായി അരിഞ്ഞതിനു ശേഷം ഉടച്ചെടുക്കുക. ഇതിലേക്ക് രണ്ട് ടീസ്പൂൺ പാൽ, തേൻ എന്നിവ ചേർത്ത് മിക്സ് ചെയ്തതിനുശേഷം പേസ്റ്റ് പരുവത്തിലാക്കി മുഖത്ത് പുരട്ടാവുന്നതാണ്. 10 മിനിറ്റ് മുതൽ 15 മിനിറ്റ് വരെ ഉണങ്ങാൻ അനുവദിച്ചതിനുശേഷം കഴുകി കളയാം.
അടുത്തതാണ് പപ്പായയും ചന്ദനപ്പൊടിയും ഉപയോഗിച്ചുള്ള ഫെയ്സ് പാക്ക്. അരക്കപ്പ് പപ്പായ എടുത്തതിനുശേഷം നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ നാരങ്ങാനീര്, ഒരു ടീസ്പൂൺ ചന്ദനപ്പൊടി എന്നിവ ചേർത്തതിനുശേഷം നന്നായി യോജിപ്പിച്ച് പേസ്റ്റ് പരുവത്തിലാക്കുക. ഈ ഫെയ്സ് പാക്ക് മുഖത്ത് തേച്ചുപിടിപ്പിച്ചതിനു ശേഷം 10 മിനിറ്റ് കഴിഞ്ഞാൽ തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക. വരണ്ട ചർമ്മത്തെ അകറ്റി മുഖം തിളക്കമുള്ളതാക്കാൻ ഇത് നല്ലതാണ്.
Post Your Comments