എന്‍ഡിടിവിയിലെ 29.18 ശതമാനം ഓഹരി അദാനി ഗ്രൂപ്പ് സ്വന്തമാക്കി

ന്യൂഡല്‍ഹി: എന്‍.ഡി.ടി.വിയിലെ 29.18 ശതമാനം ഓഹരി ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പ് സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. അദാനി മീഡിയ നെറ്റ്‌വര്‍ക്ക് ലിമിറ്റഡിന്റെ കീഴിലുള്ള വിശ്വപ്രധാന്‍ കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡാണ് ഓഹരികള്‍ വാങ്ങിയത്.

Read Also: മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തര വകുപ്പിനും എതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ

എന്‍ഡിടിവിയില്‍ 29.18 ശതമാനം ഓഹരി നിക്ഷേപമുള്ള ആര്‍ആര്‍പിആര്‍ ഹോള്‍ഡിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ 99.5 ശതമാനം ഓഹരി, വിസിപിഎല്‍ വാങ്ങിയതോടെയാണ് അദാനിക്ക് എന്‍ഡിടിവിയിലും പങ്കാളിത്തമുണ്ടായത്.

സെബി ചട്ടങ്ങള്‍ പ്രകാരം 26 ശതമാനം ഓഹരികള്‍ക്ക് ഓപ്പണ്‍ ഓഫറും അദാനി മുന്നോട്ടുവെച്ചിട്ടുണ്ട്. ഓഹരികള്‍ വാങ്ങിയത് കമ്പനിയുടെ ചരിത്രത്തിലെ നാഴികകല്ലാണെന്ന് അദാനി മീഡിയ നെറ്റ്‌വര്‍ക്ക് ലിമിറ്റഡ് സി.ഇ.ഒ സഞ്ജയ് പുഗാലിയ പറഞ്ഞു.

ഇന്ത്യന്‍ പൗരന്മാരെയും ഉപഭോക്താക്കളെയും ഇന്ത്യയില്‍ താല്‍പ്പര്യമുള്ളവരേയും വിരങ്ങളും അറിവും ഉപയോഗിച്ച് ശാക്തീകരിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. വിവിധ ഭാഷകളില്‍ ലഭ്യമാകുന്ന എന്‍.ഡി.ടി.വി അതിന് ഏറ്റവും അനു?യോജ്യമായ മാധ്യമമാണെന്ന് കരുതുന്നതായി സഞ്ജയ് പുഗാലിയ വ്യക്തമാക്കി.

 

Share
Leave a Comment