ഇടിമിന്നലിന് സാധ്യത: മുന്നറിയിപ്പുമായി സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

റിയാദ്: രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഞായറാഴ്ച വരെ ഇടിമിന്നലിന് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: ‘ആണ്‍കുട്ടിയും മുതിര്‍ന്നയാളും ബന്ധപ്പെട്ടാല്‍ പോക്‌സോ കേസ് എന്തിനാണ്’: വിവാദ പരാമർശവുമായി എം.കെ മുനീർ

അസിർ, അൽ ബഹ, നജ്റാൻ, ജിസാൻ, മക്ക, മദീന, ഹായിൽ, തബൂക്ക് എന്നീ പ്രദേശങ്ങളിൽ ശക്തമായ കാറ്റും മഴയും അനുഭവപ്പെടാനിടയുണ്ട്. റിയാദ്, കിഴക്കൻ പ്രവിശ്യ, ഖസിം മേഖലകളിലും മഴ അനുഭവപ്പെടാം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അണക്കെട്ടുകളിൽ നിന്നും ജലാശായങ്ങളിൽ നിന്നും മാറി നിൽക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

മഴ അനുഭവപ്പെടുന്ന സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.

Read Also: മോദി ഭരണം എട്ട് വർഷം പിന്നിട്ടു, പട്ടിണി കൂടി: കമ്മ്യൂണിസ്റ്റ് ഭരണം കേരളത്തിൽ പട്ടിണി ഇല്ലാതാക്കി – കോടിയേരിയുടെ വാദം

Share
Leave a Comment