മഷിനോക്കി മോഷണക്കുറ്റം ആരോപിച്ചു: കുടുംബത്തിന് ഊരുവിലക്ക്

മഷി നോട്ടം നടത്തി ഉണ്ണികൃഷ്ണന്റെ ഭാര്യ സൗദാമിനിയാണ് സ്വര്‍ണ്ണ മാല എടുത്തതെന്ന് ചിത്രീകരിക്കുകയായിരുന്നുവെന്ന് കുടുംബം

പാലക്കാട്: മഷിയിട്ട് നോക്കി മോഷണക്കുറ്റം ചുമത്തി കുടുംബത്തിന് ചക്‌ളിയ സമുദായം ഊരുവിലക്കേര്‍പ്പെടുത്തിയതായി പരാതി. പാലക്കാടാണ് സംഭവം. കുന്നത്തൂര്‍മേട് അരുന്ധതിയാര്‍ തെരുവിലെ ഉണ്ണികൃഷ്ണനും കുടുംബത്തിനുമാണ് സമുദായത്തിന്റെ ഊര് വിലക്ക്. എന്നാല്‍ സമുദായ ക്ഷേത്രത്തിന്റെ ഗേറ്റ് തകര്‍ത്തതിനാലാണ് കുടുംബത്തെ ജനറല്‍ ബോഡി യോഗം ചേരുന്നതുവരെ മാറ്റിനിര്‍ത്തിയിരിക്കുന്നത് എന്ന് സമുദായ അംഗങ്ങള്‍ പറഞ്ഞു.

Read Also: ഏഴുലക്ഷം രൂപ വില വരുന്ന എം.ഡി.എം.എയുമായി നാലംഗ സംഘം: ആക്കുളത്ത് പിടിയിലായവരിൽ ഗർഭിണിയായ യുവതിയും

അരുന്ധതിയാര്‍ തെരുവിലെ ഉണ്ണികൃഷ്ണനും കുടുംബവും ചക്ലിയ സമുദായത്തിന്റെ ഊര് വിലക്ക് നേരിടുന്നതായാണ് പരാതി. സമുദായ ക്ഷേത്രത്തിലെ മാരിയമ്മന്‍ പൂജയ്ക്കിടെ ഒരു കുട്ടിയുടെ സ്വര്‍ണ്ണ മാല നഷ്ടപ്പെട്ടിരുന്നു, തുടര്‍ന്ന് മഷി നോട്ടം നടത്തി ഉണ്ണികൃഷ്ണന്റെ ഭാര്യ സൗദാമിനിയെ കുറ്റക്കാരിയായി ചിത്രീകരിച്ച് ഊര് വിലക്കിയതായി കുടുംബം പറയുന്നു. നിലവില്‍ ക്ഷേത്രത്തില്‍ പോലും പ്രവേശിക്കാന്‍ അനുവദിക്കുന്നില്ല, കുട്ടികളെ മറ്റു കുട്ടികള്‍ കളിക്കാനും കൂട്ടുന്നില്ലെന്നും കുടുംബം പറയുന്നു.

നീതി ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും ജില്ലാ കളക്ടര്‍ക്കും ഉള്‍പ്പെടെ പരാതി നല്‍കിയിട്ടുണ്ട്.

Share
Leave a Comment