ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് ആവശ് ഖാൻ: രാജ്കോട്ടിൽ ഇന്ത്യക്ക് തകർപ്പൻ ജയം

രാജ്കോട്ട്: ടി20 പരമ്പരയിലെ നിർണ്ണായക പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ 83 റണ്‍സിന് തകര്‍ത്ത് ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ ഒപ്പമെത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 16.5 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.

ബാറ്റിംഗിനിടെ പരിക്കേറ്റ് മടങ്ങിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബാ ബാവുമ ബാറ്റ് ചെയ്യാനിറങ്ങിയില്ല. 20 പന്തില്‍ 20 റണ്‍സെടുത്ത റാസി വാന്‍ഡര്‍ ഡസ്സനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. ടീം സ്കോര്‍ 24ല്‍ നില്‍ക്കെ ആവേശ് ഖാന്‍റെ പന്ത് കൈയില്‍ കൊണ്ട് പരിക്കേറ്റ ക്യാപ്റ്റന്‍ ടെംബാ ബാവുമ(8) ബാറ്റിംഗ് തുടരാനാകാതെ മടങ്ങി.

പകരക്കാരനായി എത്തിയ ഡ്വയിന്‍ പ്രിട്ടോയിസിനെ(0) നിലയുറപ്പിക്കാന്‍ അനുവദിക്കാതെ ആവേശ് ഖാന്‍ മടക്കി. പവര്‍ പ്ലേ പിന്നിടും മുമ്പ് ക്വിന്‍റണ്‍ ഡീ കോക്ക്(14) റണ്ണൗട്ടായതോടെ ദക്ഷിണാഫ്രിക്ക പ്രതിരോധത്തിലായി. പതിനാലാം ഓവറില്‍ വാന്‍ഡര്‍ ഡസ്സന്‍, കേശവ് മഹാരാജ്, മാര്‍ക്കോ ജാന്‍സന്‍ എന്നിവരെ മടക്കിയ ആവേശ് ഖാനാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്.

Read Also:- റോസ് വാട്ടറിന്റെ ആരോഗ്യ ഗുണങ്ങൾ!

ഇന്ത്യക്കായി ആവേശ് ഖാന്‍ നാലോവറില്‍ 18 റണ്‍സിന് നാല് വിക്കറ്റെടുത്തപ്പോള്‍ ചാഹല്‍ നാലോവറില്‍ 21 റണ്‍സിന് രണ്ട് വിക്കറ്റും ഹര്‍ഷല്‍ പട്ടേല്‍ രണ്ടോവറില്‍ മൂന്ന് റണ്‍സിനും അക്സര്‍ പട്ടേല്‍ 3.5 ഓവറില്‍ 19 റണ്‍സിനും ഓരോ വിക്കറ്റുമെടുത്തു. 27 പന്തില്‍ 56 റണ്‍സെടുത്ത ദിനേശ് കാര്‍ത്തിക്കാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഹര്‍ദ്ദിക് പാണ്ഡ്യ 31 പന്തില്‍ 46 റണ്‍സെടുത്തു. സ്കോര്‍:- ഇന്ത്യ 20 ഓവറില്‍ 169-6, ദക്ഷിണാഫ്രിക്ക 16.5 ഓവറില്‍ 87/9.

Share
Leave a Comment