ആറ് വയസുകാരൻ കുഴൽക്കിണറിൽ വീണു

 

 

പഞ്ചാബ്: പഞ്ചാബിലെ ഹോഷിയാർപൂരിൽ 6 വയസുകാരൻ കുഴൽക്കിണറിൽ വീണു. 300 അടി ആഴമുള്ള കിണറ്റിലേ ക്കാണ് കുട്ടി വീണത്.  എന്നാൽ, കുട്ടി നിലവില്‍ 95 മീറ്റർ താഴെ കുടുങ്ങിയിരിക്കുകയാണെന്നാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.  തെരുവുനായ്ക്കളിൽ നിന്ന് രക്ഷപ്പെടാൻ ഓടുന്നതിനിടെ കുട്ടി കുഴൽക്കിണറിലേക്ക് വീഴുകയായിരുന്നു.

രക്ഷാപ്രവർത്തനത്തിൽ സൈനികരടക്കം സഹകരിക്കുന്നുണ്ട്. നിലവിൽ എക്സ്കവേറ്റർ വഴി കിണറിനുള്ളിലേക്ക് തുരങ്കം നിർമിക്കുകയാണ്. കിണറിനുള്ളിലേക്ക് ഓക്സിജൻ നൽകുന്നുണ്ടെങ്കിലും, കുട്ടി അബോധാവസ്ഥയിലാണ്.

Share
Leave a Comment