Latest NewsKeralaNews

പകർച്ചവ്യാധി പ്രതിരോധത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ യജ്ഞം നടപ്പാക്കും: മുഖ്യമന്ത്രി

മെയ് 22 മുതൽ 29 വരെ മഴക്കാലപൂർവ ശുചീകരണ യജ്ഞം നടത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മഴക്കാലത്തോടനുബന്ധിച്ചുള്ള പകർച്ചവ്യാധി പ്രതിരോധത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ മെയ് 22 മുതൽ 29 വരെ ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ യജ്ഞം നടപ്പാക്കാൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കൊതുക് നിവാരണം, മലിനജലം ശാസ്ത്രീയമായി സംസ്‌കരിക്കൽ, ജലസ്രോതസ്സുകളിലെ ശുചീകരണം, സാമൂഹ്യ വിലയിരുത്തൽ മുതലായവ ശുചീകരണ യജ്ഞത്തിന്റെ ഭാഗമാക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മഴക്കാലപൂർവ്വ ശുചീകരണ അവലോകന യോഗത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Read Also: നാലു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ സമ്പൂർണ ശുചിത നാടാക്കി മാറ്റണം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനവും പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച് സൂക്ഷ്മതല പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം. 50 വീടുകൾ / സ്ഥാപനങ്ങൾ അടങ്ങുന്ന ക്ലസ്റ്റർ രൂപീകരിച്ച് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്. ഓരോ ക്ലസ്റ്ററിനും ആനുപാതികമായി ശുചിത്വ സ്‌ക്വാഡുകൾ രൂപീകരിച്ച് കർമ പരിപാടികൾ നടപ്പിലാക്കണം. വാർഡ്, തദ്ദേശസ്വയംഭരണ സ്ഥാപന തലങ്ങളിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വാർഡുതല ആരോഗ്യ ശുചിത്വ പോഷണ സമിതിയിൽ ഹരിതകർമ സേന പ്രവർത്തകരെ കൂടി ഉൾപ്പെടുത്തി ക്യാമ്പയിൻ പ്രവർത്തനം ഏറ്റെടുക്കണം. ഓരോ വാർഡിലെയും വീടുകൾ, സ്ഥാപനങ്ങൾ, ജലാശയങ്ങൾ, പൊതുയിടങ്ങൾ എന്നിവിടങ്ങളിലെ ശുചിത്വ മാലിന്യ പൊതുജനാരോഗ്യ പ്രശ്‌നങ്ങൾ കണ്ടെത്തി പരിഹരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജില്ല / നഗരസഭ / ബ്ലോക്ക് / ഗ്രാമപഞ്ചായത്ത് തലങ്ങളിലെ പ്രസിഡന്റ്/ ചെയർപേഴ്‌സൺമാരുടെ അധ്യക്ഷതയിൽ മെഡിക്കൽ ഓഫീസർമാർ കൺവീനറായി പ്രവർത്തിക്കുന്ന ആരോഗ്യജാഗ്രതാ സമിതികളും ഇന്റർസെക്ടറൽ സമിതികളും സമയബന്ധിതമായി യോഗങ്ങൾ ചേർന്ന് പ്രവർത്തനങ്ങൾ അവലോകനം ചെയ്യണം. ജില്ലയിലെ പ്രവർത്തനങ്ങൾ ജില്ലാ ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്യുകയും നിർവ്വഹണ പുരോഗതി അവലോകനം നടത്തുകയും ചെയ്യുമെന്ന് അദ്ദേഹം വിശദമാക്കി.

Read Also: 14കാരനു നേരെ പ്രകൃതി വിരുദ്ധ പീഡനം: പള്ളി ഇമാമിനെതിരെ പോക്‌സോ കേസ്

ജില്ലാ കളക്ടർമാരുടെ അധ്യക്ഷതയിൽ ജനപ്രതിനിധികൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരുടെ യോഗങ്ങൾ വിളിച്ച് ഉത്തരവാദിത്തങ്ങൾ വിഭജിച്ച് നൽകണം. ജില്ലാ കളക്ടർ ചെയർമാനും ജില്ലാ മെഡിക്കൽ ഓഫീസർ വൈസ് ചെയർമാനും ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കൺവീനറായും ബന്ധപ്പെട്ട വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ അടങ്ങുന്ന കോർ കമ്മിറ്റി പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യണം. ജില്ലാതല കോർ കമ്മിറ്റി 15 ദിവസത്തിലൊരിക്കൽ യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തണം. തദ്ദേശ സ്വയംഭരണ തലത്തിൽ അവലോകന സമിതി യോഗം രണ്ടാഴ്ചയിലൊരിക്കലും വാർഡുതല ആരോഗ്യ ശുചിത്വ പോഷണ സമിതി യോഗം എല്ലാ ആഴ്ചയിലും ചേർന്ന് പ്രവർത്തനങ്ങൾ അവലോകനം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഉറവിട മാലിന്യസംസ്‌കരണം ഉറപ്പാക്കണം. ഉറവിടത്തിൽ മാലിന്യം തരംതിരിക്കൽ, സംയോജിത മാലിന്യ സംസ്‌കരണ പദ്ധതി തയ്യാറാക്കൽ എന്നിവയ്ക്ക് ഫലപ്രദമായി നേതൃത്വം നൽകാൻ കഴിയണം. വിവിധ വകുപ്പുകളും ഘടകസ്ഥാപനങ്ങളും ഏകോപിതമായി പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ജില്ല, തദ്ദേശസ്വയംഭരണ സ്ഥാപന തലങ്ങളിൽ നടക്കുന്ന അവലോകന യോഗങ്ങളിൽ ഈ വകുപ്പുകളിലെ പ്രതിനിധികളെ കൂടി ഉൾപ്പെടുത്തണം. ശുചിത്വ മിഷൻ, ഹരിതകേരളം, ക്ലീൻ കേരള കമ്പനി, കുടുംബശ്രീ, കില, തൊഴിലുറപ്പ് മിഷൻ എന്നിവ ഇതിനകം നിശ്ചയിക്കപ്പെട്ട പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: സൈലന്റ് വാലി വനത്തിനുള്ളില്‍ കാണാതായ വാച്ചര്‍ രാജനെ കണ്ടെത്തുന്നതിന് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി കുടുംബം

shortlink

Related Articles

Post Your Comments

Related Articles


Back to top button