തൃശ്ശൂര്‍: മഴയെ തുടര്‍ന്ന് മാറ്റിവെച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ശനിയാഴ്ച വൈകീട്ട് നടത്താന്‍ തീരുമാനം. കാലാവസ്ഥ അനുകൂലമായതിനെ തുടര്‍ന്നാണ് തീരുമാനം. ശനിയാഴ്ച വൈകുന്നേരം 6.30 നാണ് മാറ്റിവെച്ച വെടിക്കെട്ട് നടക്കുക. ദേവസ്വങ്ങളുടെ സംയുക്ത യോഗം ചര്‍ച്ച ചെയ്ത് തീരുമാനമായിതിന് പിന്നാലെ, വെടിക്കെട്ട് നടത്താന്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിച്ചു.
ഞായറാഴ്ച വെടിക്കെട്ട് നടത്താനാണ് നേരത്തെ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ അവധി ദിവസമായതിനാല്‍ ശുചീകരണ പ്രവൃത്തികള്‍ എളുപ്പമായിരിക്കില്ല. ഇക്കാര്യം മുന്നില്‍ കണ്ടാണ് ഞായറാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്ന വെടിക്കെട്ട് ശനിയാഴ്ച വൈകീട്ടോടെ നടത്താന്‍ തീരുമാനമായത്.
തൃശൂര്‍ പൂരം നടന്ന മെയ് 11 പുലര്‍ച്ചെ 3 മണിക്ക് നടത്താന്‍ തീരുമാനിച്ച വെടിക്കെട്ടാണ്, കനത്ത മഴയെ തുടര്‍ന്ന് മാറ്റിവെച്ചത്. തുടര്‍ന്ന്, മെയ് 11 – ന് വൈകിട്ട് നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, വൈകുന്നേരം കനത്ത മഴയാണ് തൃശൂര്‍ ജില്ലയില്‍ അടക്കം അനുഭവപ്പെട്ടത്.
Leave a Comment