മുഖ്യമന്ത്രി ഇന്ന് ചികിത്സയ്‌ക്കായി അമേരിക്കയിലേക്ക് : പകരം ആർക്കും ചുമതലയില്ല

 

തിരുവനന്തപുരം: തുടർ ചികിത്സയ്ക്കായി  മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മയോ ക്ലിനിക്കിൽ ചികിത്സയ്‌ക്കായി പുറപ്പെടും. മെയ് പത്തോടെ കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രകാരം 18 ദിവസത്തേയ്‌ക്കാണ്  യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഭാര്യ കമലയടക്കമുള്ളവർ അദ്ദേഹത്തെ അനുഗമിക്കുമെന്നാണ് വിവരം.

മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ മറ്റാർക്കും ചുമതല നൽകിയിട്ടില്ല. അടുത്ത മന്ത്രിസഭാ  യോഗത്തിൽ മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുക്കും എന്നാണ് വിവരം.

ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രി ചികിത്സാർത്ഥം അമേരിക്കയിലേക്ക് പോകുന്നത്. യു.എസിൽ മിനസോട്ടയിലെ മയോ ക്ലിനിക്കിലാണു മുഖ്യമന്ത്രി ചികിത്സ നടത്തുന്നത്. 2018ലാണ് ആദ്യമായി ചികിത്സയ്ക്കു പോയത്. പിന്നീട്, ഈ വർഷം ജനുവരിയിലും ചികിത്സയ്‌ക്ക് പോയിരുന്നു.

നേരത്തെ, രണ്ട് തവണ അമേരിക്കയിലേക്ക് പോയപ്പോഴും മുഖ്യമന്ത്രി പകരം ചുമതല ആർക്കും നൽകിയിരുന്നില്ല.

Share
Leave a Comment