കണ്ണിന്റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കണ്ണ്. കണ്ണിന്റെ ആരോഗ്യം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. മാറുന്ന കാലത്തെ അന്തരീക്ഷ മലിനീകരണവും, ഭക്ഷണ രീതിയും ജോലിയുടെ സ്വഭാവവുമെല്ലാം വലിയ അളവിൽ കണ്ണിന്റെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. കണ്ണിന്റെ ആരോ​ഗ്യത്തിനായി ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

കാരറ്റ് കഴിക്കുന്നത് കാഴ്ചശക്തി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിൻ കാഴ്ച്ചശക്തി വർദ്ധിപ്പിക്കാനും നേത്രരോ​ഗങ്ങൾ അകറ്റാനും സഹായിക്കും. ദിവസവും കണ്ണിന് മുകളിൽ ഐസ് ക്യൂബ് വയ്ക്കുന്നത് കണ്ണിന് കുളിർമ കിട്ടുന്നതിന് സഹായകമാണ്. കമ്പ്യൂട്ടറിന് മുന്നിൽ അധികനേരം ഇരിക്കുന്നവർ ഐസ് ക്യൂബ് ഉപയോ​ഗിക്കുന്നത് ഏറെ നല്ലതാണ്.

Read Also:- സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ വിമർശിച്ച് രവി ശാസ്ത്രി

ദിവസവും കണ്ണിന് മുകളിൽ ചെറിയ കഷ്ണം വെള്ളരിക്ക വയ്ക്കുന്നത് കണ്ണിന് കുളിർമ കിട്ടാൻ സഹായിക്കും. കണ്ണിന് മുകളിൽ രണ്ട് കെെകൾ വച്ച് അൽപ നേരം അടച്ച് വയ്ക്കുന്നത് കണ്ണുകൾക്ക് റിലാക്‌സേഷന്‍ ലഭിക്കാൻ സഹായിക്കുന്നു. കണ്ണിന്റെ ആരോഗ്യത്തിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് ധാരാളം വെള്ളം കുടിക്കുക എന്നതാണ്. കണ്ണ് ഡ്രൈയാകാതിരിക്കാൻ ഇത് സഹായിക്കും.

Share
Leave a Comment