അയാള്‍ തെറ്റ് ചെയ്തോ ഇല്ലയോ എന്ന് തീരുമാനിക്കാന്‍ പൊലീസുണ്ട്, കോടതിയുണ്ട്, കോടതിയാണ് നീതി കൊടുക്കേണ്ടത്: ഇന്നസെന്റ്

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ നീതി ലഭിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് ഇന്നസെന്റ്. നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെയെന്നും അയാള്‍ തെറ്റ് ചെയ്തോ, ചെയ്തില്ലയോ എന്ന് തീരുമാനിക്കാന്‍ പൊലീസുണ്ട്, കോടതിയുണ്ട് കോടതിയാണ് നീതി കൊടുക്കേണ്ടതെന്നും ഇന്നസെന്‍റ് പറഞ്ഞു.

Also Read:കാര്‍ഷിക മേഖലയിലേക്ക് കടന്നു വരുന്ന യുവതലമുറയ്ക്ക് പ്രോത്സാഹനം നല്‍കാന്‍ സമൂഹം തയ്യാറാവണം: മന്ത്രി പി പ്രസാദ്

‘സിനിമ മേഖല അല്ലാതെ മറ്റ് ഇടങ്ങളിലും തെറ്റും ശരിയുമൊക്കേ ഇല്ല. നമ്മുടെ സഹപ്രവര്‍ത്തകനാണ് അല്ലെങ്കില്‍ നാട്ടുകാരനാണ് എന്നും പറഞ്ഞ് എനിക്ക് അറിയാന്‍ പാടില്ലാത്ത വിഷയം ഞാന്‍ എന്തിന് ചങ്ങാതി പറയണേ’, കേസിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് ഇന്നസെന്‍റ് പ്രതീകരിച്ചു.

‘അയാള്‍ തെറ്റ് ചെയ്തോ, ചെയ്തില്ലയോ എന്ന് തീരുമാനിക്കാന്‍ പൊലീസുണ്ട്, കോടതിയുണ്ട്. കോടതിയാണ് നീതി കൊടുക്കേണ്ടത്, ഇന്നസെന്‍റല്ല. ഞാനതില്‍ ശരിയോ തെറ്റോ ഉണ്ടെന്ന് പറഞ്ഞാല്‍ നിങ്ങളെല്ലാവരും കൂടി എന്നെ കൊല്ലില്ലേ’, ഇന്നസെന്‍റ് ചോദിച്ചു.

Share
Leave a Comment