ഡല്‍ഹി: ഇ-മെയിലില്‍ ഒമിക്രോൺ വാര്‍ത്തകളിലൂടെ മാല്‍വെയര്‍ കടത്തിവിട്ട് ഹാക്കര്‍മാര്‍ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതായി റിപ്പോര്‍ട്ട്. വിന്‍ഡോസ് ഉപയോഗിക്കുന്ന പന്ത്രണ്ടോളം രാജ്യങ്ങളിലാണ് സുരക്ഷാഭീഷണി നിലനില്‍ക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് തട്ടിപ്പ് നടത്താന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ ഫോര്‍ട്ടിഗാര്‍ഡ് നല്‍കിയ മുന്നറിയിപ്പിൽ പറയുന്നു .
ഒമിക്രോൺ വാര്‍ത്തകള്‍ എന്ന വ്യാജേന എത്തുന്ന ഇ-മെയില്‍ സന്ദേശങ്ങളിലൂടെയാണ് റെഡ്‌ലൈന്‍ എന്ന മാല്‍വെയര്‍ കടത്തിവിടുന്നത്. സന്ദേശങ്ങള്‍ തുറന്നുനോക്കുന്നവരുടെ സിസ്റ്റത്തെയാണ് മാല്‍വെയര്‍ ആക്രമിക്കുന്നത്. സിസ്റ്റത്തില്‍ കയറുന്ന മാല്‍വെയര്‍ വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതായി മുന്നറിയിപ്പില്‍ പറയുന്നു.
2020 മുതൽ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്താന്‍ തുടങ്ങിയ റെഡ് ലൈന്‍ ഹാക്കര്‍മാര്‍ അടുത്തിടെയാണ് ഇവരുടെ പ്രവര്‍ത്തനം വ്യാപിച്ചത്. മാല്‍വെയര്‍ ആക്രമണത്തിലൂടെ ചോര്‍ത്തിയെടുക്കുന്ന സ്വകാര്യവിവരങ്ങള്‍ ഡാര്‍ക്ക് നെറ്റുകളില്‍ വില്‍പ്പനയ്ക്ക് വച്ച് പണം തട്ടുന്നതാണ് ഇവരുടെ രീതി.
Leave a Comment