മിന്നൽ സന്ദർശനത്തിൽ മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തിൽ പുറത്താക്കിയ വാച്ചര്‍മാരെ തിരിച്ചെടുത്തു

വടകര: പിഡബ്ലിയു ഡി ഗസ്റ്റ് ഹൗസിൽ മിന്നൽ സന്ദർശനത്തിനിടെ മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തിൽ പുറത്താക്കിയ വാച്ചര്‍മാരെ തിരിച്ചെടുത്തു. കഴിഞ്ഞ നവംബര്‍ മാസത്തിലാണ് സംഭവം നടന്നത്. വടകര ഗസ്റ്റ് ഹൗസില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ മന്ത്രി പി എ മുഹമ്മദ് റിയാസ് ഗസ്റ്റ് ഹൗസ് പരിസരത്ത് നിന്ന് മദ്യക്കുപ്പികൾ കണ്ടെത്തുകയും തുടര്‍ന്ന് നൈറ്റ് വാച്ചര്‍മാരെ പുറത്താക്കുകയുമായിരുന്നു.

Also Read:മാവേലി എക്‌സ്പ്രസില്‍ യാത്രക്കാരനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

എന്നാൽ നൈറ്റ് വാച്ചര്‍മാരുടെ മേല്‍ കുറ്റമാരോപിച്ച്‌ അവരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതില്‍ വ്യാപക വിമര്‍ശനം മന്ത്രിയ്ക്കെതിരെ ഉയർന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇവരെ വീണ്ടും ജോലിയിലേക്ക് തിരിച്ചെടുക്കാന്‍ സർക്കാർ തീരുമാനിച്ചത്.

വടകര പിഡബ്ലിയു ഡി ഗസ്റ്റ് ഹൗസിൽ 20 വര്‍ഷമായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന പി.കെ. പ്രകാശന്‍, സി.എം. ബാബു എന്നിവരെയാണ് മന്ത്രിയുടെ മിന്നൽ സന്ദര്‍ശനത്തിൽ പുറത്താക്കിയത്.

Share
Leave a Comment