Latest NewsKeralaNewsCrime

പ്രണയത്തിൽ നിന്ന് പിന്മാറി : പെൺകുട്ടിയെ റോഡരികിലേക്ക് വിളിച്ചുവരുത്തി തുരുതുരെ വെട്ടി; ദേഹത്ത് പതിനഞ്ചോളം മുറിവുകൾ

കൽപറ്റ: പ്രണയം നിരസിച്ചതിനു പെൺകുട്ടിയെ യുവാവ് ക്രൂരമായി ആക്രമിച്ചു. സംസാരിക്കാനെന്ന വ്യാജേന റോഡരികിലേക്ക് വിളിച്ചുവരുത്തിയ യുവാവ് തുരുതുരെ വെട്ടുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.

Also Read : കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 67 പുതിയ കേസുകൾ

ലക്കിടിയിൽ യുവാവിന്‍റെ ആക്രമണത്തിനിരയായ പെൺകുട്ടിയുടെ ദേഹത്ത് പതിനഞ്ചോളം മുറിവുളുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ആഴത്തിലുള്ള മുറിവുകളില്ലെങ്കിലും മൂക്കിനും കഴുത്തിനും സാരമായ മുറിവുണ്ട്.
പെൺകുട്ടിയും പൊലീസ് കസ്റ്റഡിയിൽ വൈത്തിരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ള പാലക്കാട് മണ്ണാർക്കാട് സ്വദേശി ദീപുവും തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നു. പ്രണയത്തിൽനിന്ന് പിന്മാറിയെന്നാരോപിച്ചാണ് ഇയാൾ പുൽപള്ളി സ്വദേശിയായ കുട്ടിയെ ആക്രമിച്ചത്. ലക്കിടി എൽ.പി സ്‌കൂളിന് സമീപം വെച്ച് ഇന്ന് വൈകീട്ടായിരുന്നു സംഭവം.

shortlink

Related Articles

Post Your Comments

Related Articles


Back to top button