PathanamthittaLatest NewsKeralaNews

മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും: സന്ദർശികർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും

തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ നിയന്ത്രണമുണ്ടെങ്കിലും ദര്‍ശനത്തിനെത്തുന്നവര്‍ക്ക് പ്രതിസന്ധി ഉണ്ടാകില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു

പത്തനംതിട്ട : മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. പ്രതികൂല കാലാവസ്ഥ തുടരുന്ന പശ്ചാത്തലത്തില്‍ ആദ്യ മൂന്നു ദിനങ്ങളില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ നിയന്ത്രണമുണ്ടെങ്കിലും ദര്‍ശനത്തിനെത്തുന്നവര്‍ക്ക് പ്രതിസന്ധി ഉണ്ടാകില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Also Read : പാകിസ്ഥാന് ‘മാൻ ഓഫ് ദി ടൂർണമെന്റും ഇല്ല‘; മോശമായിപ്പോയെന്ന് അക്തർ

ഇന്ന് വൈകിട്ട് 5ന് ക്ഷേത്രനട തുറക്കും. ശബരിമല ഉള്‍പ്പെടുന്ന മലയോര മേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ട്.ഈ സാഹചര്യത്തില്‍ 3ഡി തീര്‍ത്ഥാടക നിയന്ത്രണം ഏര്‍പ്പെടുത്തി.

ഏവര്‍ക്കും ദര്‍ശന സൗകര്യമൊരുമെന്ന് ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ പറഞ്ഞു.
നിലവില്‍ പമ്പാ സ്‌നാനവും അനുവദിക്കില്ല. വെര്‍ച്ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തു വരാന്‍ സാധിക്കാത്തവര്‍ക്ക് മറ്റൊരു ദിവസം ദേവസ്വം ബോര്‍ഡ് അനുവദിച്ചു നല്‍കും. തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ പുജ ഈ മാസം 26 ന് നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button