Latest NewsNewsIndia

ദീപാവലിയ്ക്ക് ശേഷം ഡല്‍ഹിയിൽ വായുവിന്റെ ഗുണനിലവാരം നേരിയ പുരോഗതിയില്‍

ഡൽഹി : ദീപാവലിക്കു ശേഷം ഗുരുതരമായി തുടർന്ന വായു നിലവാരം ഇന്നലെ രാത്രി മുതൽ മെച്ചപ്പെട്ടതായി റിപ്പോർട്ട്‌. വായു ഗുണനിലവാര പരിശോധനയിൽ നേരിയ പുരോഗതി രേഖപ്പെടുത്തിയതായും അധികൃതർ അറിയിച്ചു,

Also Read : സാവി ചുമതലയേറ്റു, എസ്പാനിയോളിനെതിരെ തന്ത്രങ്ങൾ മെനയും

നവംബര്‍ 6ന് ഉച്ചയ്ക്ക് ശേഷം, ഉപരിതല കാറ്റ് മിതമായ രീതിയില്‍ അടിക്കാൻ തുടങ്ങിയത് ദീപാവലിക്ക് പൊട്ടിച്ച പടക്കങ്ങളില്‍ നിന്നുള്ള മലിനീകരണം കുറയാന്‍ കാരണമായെന്ന് എയര്‍ ക്വാളിറ്റി പ്രവചന ഏജന്‍സിയായ സഫറിലെ ഡോക്ടര്‍ ഗുഫ്രാന്‍ ബെയ്ഗ് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

പഞ്ചാബിലും ഹരിയാനയിലും വൈക്കോല്‍ കത്തിക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. പി.എം അളവ് ഏകദേശം 48 ശതമാനമാണ്. കാറ്റിന്റെ വേഗം കൂടാന്‍ സാദ്ധ്യതയുള്ളതിനാല്‍ വായുവിന്റെ ഗുണനിലവാരത്തിലും കൂടുതല്‍ പുരോഗതി ഉണ്ടാവാൻ സാദ്ധ്യതയുണ്ടെന്നാണ് ഡോ.ഗുഫ്രാന്‍ ബെയ്ഗ് പറഞ്ഞത്. അനധികൃതമായി
പുക മലിനീകരണങ്ങൾ സൃഷ്ടിക്കരുതെന്ന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button