KeralaLatest NewsNews

മുസ്ലിം ലീഗ് പ്രവർത്തകരെ വെറുതെവിട്ട വിധി: പി. ജയരാജന്‍റെ പ്രതികരണം

കണ്ണൂർ: അരിയില്‍ വധശ്രമക്കേസില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരെ വെറുതെ വിട്ട കോടതി വിധിയില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് സിപിഐഎം നേതാവ് പി ജയരാജന്‍. വിധി പകര്‍പ്പ് കിട്ടിയ ശേഷം മാത്രമെ സംഭവത്തില്‍ വിശദമായ പ്രതികരണം നടത്തുകയുള്ളൂവെന്ന് പി ജയരാജന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം :

പട്ടുവം അരിയിലിൽ‌ ലീഗ്‌ ആക്രമണങ്ങൾ നടന്ന പ്രദേശത്ത്‌‌ എത്തിയ ഞാനും ടി വി രാജഷും ഉൾപ്പടെയുള്ള സിപിഐ(എം) പ്രവർത്തകരെ ലീഗുകാർ ആക്രമിച്ച കേസിൽ പ്രതികളെ വെറുതെ വിട്ട്‌ കൊണ്ടുള്ള വിധി വന്നിരിക്കുകയാണ്‌.ഇതേ കുറിച്ച്‌ പ്രതികരണം ആരാഞ്ഞുകൊണ്ട്‌ മാധ്യമങ്ങൾ ബന്ധപ്പെട്ടിരുന്നു.വിധിപ്പകർപ്പ്‌ കിട്ടിയതിനു ശേഷം ഇതു സംബന്ധിച്ചുള്ള വിശദമായ പ്രതികരണം നടത്തും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button