ഹൈദരാബാദ്: സമൂഹമാധ്യമങ്ങളിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. സോഫ്റ്റ്വെയർ കമ്പനിയിലെ ജീവനക്കാരനായ വാങ്കല മധുകർ റെഡ്ഡിയാണ് അറസ്റ്റിലായത്. തെലങ്കാന പൊലീസിന്‍റെ വനിത സുരക്ഷ സംഘത്തിലെ സൈബർ പട്രോളിങ് ടീമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് മൊബൈൽ ഫോണും ലാപ്ടോപ്പും പോലീസ് പിടിച്ചെടുത്തു.
സമൂഹമാധ്യമങ്ങളിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ വിൽപ്പന നടത്തുവെന്ന പരാതി ലഭിച്ചതോടെ തിമ്മാപൂരിലെ എൽഎംഡി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് പ്രത്യേക സംഘത്തെ നിയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
സ്ഥിരമായി അശ്ലീലചിത്രങ്ങൾ കാണുന്ന മധുകർ ഇന്‍റർനെറ്റിലെ വിവിധ സൈറ്റുകളിൽനിന്ന് അശ്ലീല വിഡിയോകൾ ഡൗൺലോഡ് ചെയ്തായിരുന്നു വിൽപ്പന നടത്തിയിരുന്നത്. ആവശ്യക്കാർക്ക് ക്യൂആർ കോഡ് വഴി പണം വാങ്ങിയ ശേഷം വിഡിയോകൾ അയച്ചുനൽകും. ഇതിനായി ഇയാൾ ടെലഗ്രാമിൽ ഒരു ഗ്രൂപ്പും തയാറാക്കിയിരുന്നു. 100 രൂപ പ്രവേശന ഫീസായി വാങ്ങിയാണ് ഗ്രൂപ്പിൽ പ്രവേശനം. ഇതുവഴി 1000ത്തിൽ അധികം വിഡിയോകൾ ഷെയർ ചെയ്തിരുന്നതായും പോലീസ് പറയുന്നു.
Post Your Comments