കൊച്ചി: മെട്രോ നിരക്ക് കുറയ്ക്കുന്നതില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് എംഡി ലോക്നാഥ് ബെഹ്‌റ.ഗാന്ധി ജയന്തി, കേരളപ്പിറവി ദിനത്തില്‍ എല്ലാ യാത്രക്കാര്‍ക്കും അമ്പത് ശതമാനം നിരക്കില്‍ യാത്ര അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ കൊച്ചി മെട്രോ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി വാരാന്ത്യങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
‘2021 സെപ്റ്റംബര്‍ 18ന് നടത്തിയ കേക്ക് ഫെസ്റ്റിവല്‍ വന്‍വിജയകരമാവുകയും പൊതുജനങ്ങളുടെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. 24 ,25 തീയതികളില്‍ രാവിലെ 8 മുതല്‍ രാത്രി 8 വരെ ഇടപ്പള്ളി മെട്രോ സ്റ്റേഷനില്‍ ടാറ്റൂ/ മെഹന്തി ഫെസ്റ്റ് നടത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്’- ബെഹ്‌റ വ്യക്തമാക്കി.
Post Your Comments