കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 744 പുതിയ കേസുകൾ മാത്രം

അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 744 പുതിയ കോവിഡ് കേസുകൾ. 961 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്ന് പേർക്കാണ് ഇന്ന് കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്.

Read Also: ഭർത്താവ് കെട്ടിയ താലി അഴിച്ചുമാറ്റി കാമുകന്റെ താലി ചാർത്തി സവിത, ഒടുവിൽ ആത്മഹത്യ:പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

727,541 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,18,218 പേർ രോഗമുക്തി നേടി. 2060 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 7,263 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 286,878 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. യുഎഇയിൽ കോവിഡ് വാക്‌സിനേഷൻ വർധിക്കുന്നതിനൊപ്പം രോഗികളുടെ എണ്ണം കുറയുകയാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

Read Also: ഭര്‍ത്താവിനെതിരെ നവവധു ആരോപിച്ചത് ബലാത്സംഗം, എട്ട് ദിവസം കൊണ്ട് എന്ത് നടക്കാനാണെന്ന പൊലീസിന്റെ ചോദ്യം വിവാദത്തില്‍

Share
Leave a Comment