ചെന്നൈ: ലൈംഗികമായി പീഡിപ്പിച്ചതിന് ഭർതൃപിതാവിനെ യുവതി ഭക്ഷണത്തിൽ എലിവിഷം നൽകി കൊലപ്പെടുത്തി. സംഭവത്തിൽ കനിമൊഴി(25) എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ കീഴതൂവല്‍ എന്ന സ്ഥലത്താണ് സംഭവം. ഭര്‍തൃപിതാവ് ലൈംഗികമായി പീഡിപ്പിച്ചതാണ് കൊലപാതക കാരണമെന്നാണ് പോലീസ് റിപ്പോര്‍ട്ട്.
കനിമൊഴി വീട്ടിൽ തനിച്ചായിരുന്ന സമയത്ത് പലപ്പോഴായി ഭർത്താവിന്റെ പിതാവ് മുരുഗേഷന്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് കനിമൊഴി പോലീസിനോട് പറഞ്ഞു. നിരന്തരമായ ലൈംഗിക പീഡനത്തെ തുടർന്നാണ് മുരുഗേഷനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് കനിമൊഴി പറഞ്ഞു. ജുലൈ 31നാണ് കനിമൊഴി മുരുഗേഷന് വിഷം നല്‍കി കൊലപ്പെടുത്തിയത്. ഭക്ഷണത്തിലായിരുന്നു കനിമൊഴി വിഷം കലർത്തിയത്.
എന്നാൽ മുരുഗേഷന്റെ മരണത്തിന് പിന്നാലെ കനിമൊഴി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു. കുറ്റബോധത്തെ തുടര്‍ന്ന് കനിമൊഴി വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ മുന്നിലെത്തി കൊലപാതകത്തെ കുറിച്ച് വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ് പോലീസിൽ വിവരമറിയിക്കുന്നത്.
Leave a Comment