താലിബാന് പൂർണപിന്തുണയുമായി അഫ്ഗാന്‍ മുന്‍ പ്രസിഡന്റ് അഷ്‌റഷ് ഗനിയുടെ സഹോദരന്‍

മിക്ക അഫ്ഗാനികളെയും പോലെ, 1970 കളുടെ അവസാനത്തില്‍ സോവിയറ്റ് യൂണിയന്‍ അഫ്ഗാനിസ്ഥാനെ ആക്രമിച്ചതോടു കൂടി ബരാദറിന്റെ ജീവിതവും എന്നെന്നേക്കുമായി മാറിമറിഞ്ഞു.

കാബൂള്‍: അഫ്ഗാന്‍ മുന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ സഹോദരന്‍ താലിബാന് പിന്‍തുണ പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ടുകള്‍. ഗ്രാന്‍ഡ് കൗണ്‍സില്‍ തലവനാണ് ഹഷ്മത്. കലീമുല്ല ഹഖ്ഖാനിയും പിന്‍തുണ നല്‍കുമ്പോള്‍ അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യംവിട്ട അഫ്ഗാന്‍ മുന്‍ പ്രസിഡണ്ട് അഷ്‌റഫ് ഗനി ഇപ്പോള്‍ യു എ ഇലാണ് ഉള്ളത്. അതേസമയം താലിബാന്‍ രാജ്യത്ത് ഉടന്‍ സര്‍ക്കാര്‍ രൂപികരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

കാബൂളില്‍ നിന്നും ദോഹയില്‍ നിന്നുമുള്ള വിവരങ്ങള്‍ അനുസരിച്ച്‌ സംഘടനയിലെ രണ്ടാമനായ മുല്ല അബ്ദുല്‍ ഗനി ബരാദര്‍ പുതിയ സര്‍ക്കാരിന്റെ തലവനാകാന്‍ സാധ്യതയുണ്ട്. നിലവില്‍ താലിബാന്റെ രാഷ്ട്രീയ വിഭാഗത്തിന്റെ ചുമതലയാണ് ബരാദര്‍ വഹിക്കുന്നത്. അദ്ദേഹം ദോഹയില്‍ നിന്ന് കാണ്ഡഹാറിലെത്തി, പുതിയ ഭരണകൂടത്തിന്റെ ആദ്യ പത്രസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. താലിബാന്‍ പ്രസ്ഥാനത്തിന്റെ ജന്മസ്ഥലമായ കാണ്ഡഹാറിലാണ് ബരാദര്‍ വളര്‍ന്നത്. മിക്ക അഫ്ഗാനികളെയും പോലെ, 1970 കളുടെ അവസാനത്തില്‍ സോവിയറ്റ് യൂണിയന്‍ അഫ്ഗാനിസ്ഥാനെ ആക്രമിച്ചതോടു കൂടി ബരാദറിന്റെ ജീവിതവും എന്നെന്നേക്കുമായി മാറിമറിഞ്ഞു.

Read Also: അഫ്ഗാനിലേയ്ക്ക് വീണ്ടും പറന്ന് ഇന്ത്യൻ വ്യോമസേന

വാസ്തവത്തില്‍ അത് അദ്ദേഹത്തെ ഒരു കലാപകാരിയായി മാറ്റുകയാണ് ചെയ്തത്. താലിബാന്റെ പരമോന്നത നേതാവ് എന്നറിയപ്പെടുന്ന അമീര്‍ ഉല്‍ മൊമിനിന്‍, മൗലവി ഹൈബത്തുള്ള അഖുന്‍സാദ, സര്‍ക്കാരില്‍ നേരിട്ട് സാന്നിദ്ധ്യമറിയിക്കാന്‍ സാധ്യതയില്ല. ഇറാനിയന്‍ ശൈലിയിലുള്ള പരമോന്നത നേതാവിനെക്കുറിച്ച്‌ ദോഹയിലെ ചര്‍ച്ചകളില്‍ ഉയര്‍ന്നിരുന്നു. പുതിയ അഫ്ഗാന്‍ ഭരണകൂടത്തില്‍ ആ രീതിയിലുള്ള ഒരു പോസ്റ്റ് സൃഷ്ടിക്കപ്പെടുകയാണെങ്കില്‍, അഖുന്‍സാദ ആ പദവിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയുള്ളയാളാണ്.

Share
Leave a Comment