Latest NewsIndiaNews

പുതിയ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ ഡിജിറ്റൽ പേമെന്റ് സംവിധാനത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഇ-റുപ്പി’ സംവിധാനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിങ്ങിലൂടെ അവതരിപ്പിച്ചത്. സർക്കാരിന്റെ ക്ഷേമ പദ്ധതികൾ ജനങ്ങളിൽ എത്തുന്നുവെന്ന് ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.

Read Also: കോവിഡ് മൂന്നാം തരംഗം തൊട്ടടുത്ത്, കേരളം ഹോട്ട്‌സ്‌പോട്ടായി മാറിയേക്കാം : അതീവ ജാഗ്രതാ നിര്‍ദ്ദേശവുമായി ഗവേഷകര്‍

ക്യൂ.ആർ കോഡ്, എസ്എംഎസ് വഴി ലഭിക്കുന്ന ഇ-വൗച്ചർ എന്നിവ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കറൻസി രഹിത, കടലാസ് രഹിത സംവിധാനമാണ് ഇ-റുപ്പി. ഗുണഭോക്താക്കളുടെ മൊബൈൾ ഫോണിൽ ലഭിക്കുന്ന ഇ-വൗച്ചർ ഉപയോഗിച്ച് വിവിധ സേവനങ്ങൾ നടത്താം. നാഷണൽ പേമെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ഇ-റുപ്പി വികസിപ്പിച്ചത്. ആദ്യം ആരോഗ്യ സംരക്ഷണ പദ്ധതികളുടെ ഗുണഭോക്താക്കൾക്കാവും പദ്ധതിയുടെ പ്രയോജനം ലഭിക്കുകയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിൽനിന്ന് 100 പേർക്ക് കോവിഡ് വാക്സിൻ സൗജന്യമായി ലഭ്യമാക്കാൻ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ അവർക്ക് ഇ-റുപ്പി ഉപയോഗിക്കാമെന്നും ഇ-റുപ്പി വൗച്ചർ 100 പേർക്ക് നൽകാമെന്നും അദ്ദേഹം പറഞ്ഞു. അവർ ചെലവഴിക്കുന്ന തുക കോവിഡ് വാക്സിനേഷന് മാത്രമായി ഉപയോഗിക്കപ്പെടുമെന്നും അദ്ദേഹം വിശദമാക്കി.

അധികം വൈകാതെ കൂടുതൽ സേവനങ്ങൾ പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടും. ചികിത്സാ സഹായം, സൗജന്യ ഭക്ഷണ വിതരണം ഇ-റുപ്പിയുടെ പരിധിയിൽ ഉൾപ്പെടുത്തും. സ്വകാര്യ മേഖലയ്ക്കും അവരുടെ ജീവനക്കാരുടെ ക്ഷേമത്തിനായും സാമൂഹ്യ പ്രതിബദ്ധത തെളിയിക്കാനും ഡിജിറ്റൽ വൗച്ചറുകൾ ഉപയോഗിക്കാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Read Also: താലിബാനെ ഭയം: ആയിഷ അടക്കമുള്ളവർ തൂക്കിലേറ്റപ്പെടാൻ സാധ്യത, ഐസിസിൽ ചേർന്ന സോണിയയുടെ പിതാവിന്റെ ഹർജി ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button