സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നൽകാൻ പണമില്ല : റിസര്‍വ് ബാങ്കിൽ നിന്ന് സർക്കാർ കടമെടുക്കുന്നത് മൂവായിരം കോടി രൂപ

തിരുവനന്തപുരം : റിസര്‍വ് ബാങ്കില്‍ ലേലത്തിൽ ആകെ 14 സംസ്ഥാനങ്ങള്‍ പങ്കെടുക്കുന്നുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ തുകയുടെ വായ്പ ആവശ്യപ്പെട്ടിരിക്കുന്നത് കേരളമാണ്. 25 വര്‍ഷത്തെ തിരിച്ചടവു കാലാവധിയില്‍ 2,000 കോടി രൂപയും 35 വര്‍ഷത്തെ തിരിച്ചടവില്‍ 1,000 കോടിയുമാണു സംസ്ഥാന സർക്കാർ കടമെടുക്കുന്നത്.

Read Also : കള്ളൻ മാല പൊട്ടിച്ചെടുത്തത് പോലും അറിയാതെ ചിക്കൻ കഴിച്ചുകൊണ്ടിരിക്കുന്ന യുവാവിന്റെ വീഡിയോ വൈറൽ ആകുന്നു  

മൂവായിരം കോടി രൂപ കടമെടുക്കുന്നതിനാൽ ശമ്പള വിതരണത്തിലെ പതിവു തടസ്സങ്ങള്‍ ഇക്കുറി ഉണ്ടാകില്ലെന്നാണു ട്രഷറി അധികൃതരുടെ പ്രതീക്ഷ. ശമ്പള വിതരണം തടസ്സപ്പെടുത്തുന്നത് ട്രഷറിയില്‍ ആവശ്യത്തിനു പണമില്ലാത്തതിനാലാണെന്ന ആരോപണം നേരത്തെ ചില സര്‍വീസ് സംഘടനകള്‍ ഉന്നയിച്ചിരുന്നു.

ഈ വര്‍ഷം 36,800 കോടിയാണ് സംസ്ഥാന സര്‍ക്കാരിനു കടമെടുക്കാന്‍ കേന്ദ്രം അനുവദിച്ചിട്ടുള്ളത്. പുതിയ സെര്‍വര്‍ സ്ഥാപിച്ച ശേഷമുള്ള ആദ്യ ശമ്പള , പെന്‍ഷന്‍ വിതരണമാണു നാളെ ആരംഭിക്കുക.

Share
Leave a Comment