ഇവരെയൊക്കെ വളര്‍ത്തിയെടുക്കുന്ന ‘സംവിധാന’ത്തെക്കുറിച്ചാണ് ആലോചിക്കേണ്ടത്: വിമര്‍ശനവുമായി വി ടി ബല്‍റാം

അര്‍ജുന്‍ ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവരുടെ ഫോട്ടോ സഹിതമാണ് ബല്‍റാമിന്റെ പോസ്റ്റ്.

പാലക്കാട്: രാമനാട്ടുകരയില്‍ വാഹനാപകടവുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്ത് കേസിൽ സിപിഎം പ്രവര്‍ത്തകനായ അര്‍ജുന്‍ ആയങ്കി ഉള്‍പ്പെട്ടതായുള്ള സംശയം ശക്തമായതിന് പിന്നാലെ പാർട്ടിയെ വിമർശിച്ചു മുന്‍ എംഎല്‍എ വി ടി ബല്‍റാം. ഇത്തരം ആളുകളെ വളര്‍ത്തിയെടുക്കുന്ന സംവിധാനത്തെക്കുറിച്ചാണ് ആലോചിക്കേണ്ടതെന്നാണ് ബല്‍റാമിന്റെ വിമര്‍ശനം. സൈബര്‍ സ്‌പേസില്‍ തനിക്കെതിരേ കനത്ത വിമര്‍ശനം അഴിച്ചുവിടുന്ന സൈബര്‍ പോരാളികളെയും ബല്‍റാം പരാമര്‍ശിക്കുന്നുണ്ട്.

read also: പുഴയില്‍ ചാടിയ രണ്ട് യുവതികളുടെയും മൃതദേഹം കണ്ടെത്തി: പൊലീസ് പിടികൂടുന്നത് സഹിക്കാനാകില്ലെന്ന് ആര്യ

” ഇവരെയൊക്കെ വളര്‍ത്തിയെടുക്കുന്ന ‘സംവിധാന”ത്തെക്കുറിച്ച്‌ തന്നെയാണ് ഇനിയും ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റിട്ടുണ്ട്. എന്നാലും ഇന്ത്യന്‍ പൗരത്വം ഇപ്പോഴും നിലനിര്‍ത്തുന്നുണ്ടല്ലോ. ആ നിലക്കുള്ള സ്വാതന്ത്ര്യങ്ങള്‍ ഒരു സോഷ്യല്‍ മീഡിയ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും സാംസ്‌ക്കാരിക പരാദ ജീവികള്‍ക്കും മുന്‍പില്‍ അടിയറ വയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല”- ബല്‍റാം സമൂഹമാധ്യമ പോസ്റ്റില്‍ പങ്കുവച്ചു.

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതിയെന്ന് കസ്റ്റംസ് സംശയിക്കുന്ന അര്‍ജുന്‍ ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവരുടെ ഫോട്ടോ സഹിതമാണ് ബല്‍റാമിന്റെ പോസ്റ്റ്.

Share
Leave a Comment