മൻസൂർ കൊലപാതകം : പ്രതി രതീഷിന്റെ മരണത്തെക്കുറിച്ചു പോലീസിന്റെ പുതിയ കണ്ടെത്തലുകൾ

രതീഷിന്റെ ശരീരത്തിൽ നിരവധി പരിക്കുകൾ ഉണ്ടായിരുന്നു

കണ്ണൂർ : പാനൂർ കൊലപാതകത്തിന് പിന്നാലെ സിപിഎം പ്രവർത്തകർ രതീഷ് മരണപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മുസ്ലീം ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്ന രതീഷ് ആത്മഹത്യ ചെയ്തതാണെന്ന് പോലീസ്. പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നിഗമനം. രതീഷിന്റെ മൃതദേഹത്തിലെ പരിക്കുകൾ മൻസൂർ മരിച്ച ദിവസത്തിലേതാണ് എന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ദിവസം മുസ്ലീം ലീഗ് പ്രവർത്തകനായ മൻസൂറിനെ സിപിഎം പ്രവർത്തകർ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. തുടർന്ന് രണ്ട് ദിവസത്തിന് ശേഷം പ്രതി രതീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രതീഷിന്റെ ശരീരത്തിൽ നിരവധി പരിക്കുകൾ ഉണ്ടായിരുന്നു. ഇത് മരണത്തിന്റെ ദുരൂഹത വർദ്ധിപ്പിച്ചിരുന്നു. ഇത് ആത്മഹത്യയല്ലെന്ന തരത്തിൽ ചർച്ചകൾ ഉയരാൻ പ്രധാന കാരണം രതീഷിന്റെ ശരീരത്തിലെ മുറിവുകൾ ആയിരുന്നു.

read also: തട്ടിക്കൊണ്ടു പോയതല്ല ഒളിവിൽ പോയതാണെന്ന് വ്യക്തം, സംഘടന എന്നതിനു നേരെയുള്ളത് ‘ജിഹാദി’ : ശ്രീജിത്ത് പണിക്കർ

രതീഷ് മരിച്ച് രണ്ട് മാസം പിന്നിടുമ്പോഴാണ് ഇത് ആത്മഹത്യയാണെന്ന് പോലീസ് സ്ഥിരീകരിക്കുന്നത്. കൂട്ടുപ്രതികളുടെ മൊഴിയുടേയും സാഹചര്യ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് ആത്മഹത്യയാണെന്ന അന്തിമ നിഗമനത്തിലെത്തിൽ പോലീസ് എത്തിയത്.

Share
Leave a Comment