
കൊച്ചി: നടിയും ലക്ഷദ്വീപ് സ്വദേശിനിയുമായ ഐഷ സുല്‍ത്താനയ്ക്ക് എതിരെ വീണ്ടും പരാതിയുമായി യുവമോര്‍ച്ച. ലക്ഷദ്വീപ് സമൂഹങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ബയോ വെപ്പണ്‍ പ്രയോഗിച്ചു എന്നതിന് വ്യക്തമായ ഉറപ്പ് ഉണ്ടെന്ന് ആവര്‍ത്തിച്ചു പറഞ്ഞതിനെതിരെയാണ് പരാതി. യുവമോര്‍ച്ച നേതാവ് പ്രശാന്ത് ശിവന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
Also Read: പസഫിക് മേഖലയില്‍ സൈനിക വിന്യാസം വര്‍ധിപ്പിച്ച് ചൈന: പ്രതിരോധിക്കാനുറച്ച് ജപ്പാന്‍
ഐഷയുടെ പ്രസ്താവനയ്‌ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി, കേന്ദ്ര ആഭ്യന്തരമന്ത്രാലയം, ആഭ്യന്തര സുരക്ഷാ വിഭാഗം, കേരള ഡിജിപി എന്നിവര്‍ക്കാണ് യുവമോര്‍ച്ച പരാതി നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഐഷയുടെ രാജ്യദ്രോഹ പരാമര്‍ശം കണ്ടില്ലെന്ന് നടിച്ചാല്‍ വിഷയം കേരളത്തിന് പുറത്തേയ്ക്ക് കൊണ്ടുപോകുമെന്ന് പ്രശാന്ത് ശിവന്‍ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ചാനൽ ചർച്ച നടക്കുന്ന ഒരു പൊതുവേദിയിൽ കോടിക്കണക്കിന് ആളുകൾ കേൾക്കെ, ലക്ഷദ്വീപ് സമൂഹങ്ങളിൽ, ഇന്ത്യൻ മെയിൻലാന്റിൽ കേന്ദ്ര സർക്കാർ ” BioWeapon (ജൈവആയുധം) ” പ്രയോഗിച്ചു എന്നതിന് തനിക്ക് വ്യക്തമായ ഉറപ്പ് ഉണ്ടെന്നു ആവർത്തിച്ചു പറഞ്ഞ ആയിഷക്ക് എതിരെ ദേശീയ അന്വേഷണ ഏജൻസി – NIA, കേന്ദ്ര ആഭ്യന്തര മന്ത്രാലയം – ആഭ്യന്തര സുരക്ഷാ വിഭാഗം, കേരള DGP എന്നിവർക്ക് പരാതി നൽകി.
IPC സെക്ഷൻ 124A പ്രകാരം ഇന്ത്യൻ റിപ്പബ്ലിക്കിന് എതിരെ ഉള്ള രാജ്യദ്രോഹ പരാമർശം ആണ് ഇടത് – ഇസ്ലാമിസ്റ്റ് ആക്ടിവിസ്റ്റും ആയ ആയിഷ ഇന്ത്യക്ക് എതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണം വഴി ചെയ്‌തയിരിക്കുന്നത്.
ഇന്ത്യൻ യൂണിയന് എതിരെ ഉന്നയിച്ചിരിക്കുന്ന ഈ ദേശദ്രോഹ ആരോപണം കേരളത്തിൽ ആയത് കൊണ്ട് ഈ കുറ്റകൃത്യങ്ങൾ കണ്ടില്ല എന്നു നടിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുകയാണ് എങ്കിൽ ഈ വിഷയം കേരളത്തിന്റെ പുറത്തേക്ക് കൊണ്ട് പോയി നിയമപരമായി നേരിടാനും യുവമോർച്ചക്ക് കഴിയും എന്നു അദ്ദേഹത്തെ ഓർമ്മപ്പെടുത്തുവാൻ കൂടി ഞാൻ ആഗ്രഹിക്കുന്നു.
Post Your Comments