ന്യൂഡല്‍ഹി: ഗംഗയിലും പോഷകനദികളിലും മൃതശരീരങ്ങള്‍ വലിച്ചെറിയുന്ന സംഭവങ്ങള്‍ പരിശോധിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്രം. ഗംഗ നദീ സംരക്ഷണത്തിന് വേണ്ടി രൂപീകരിച്ച ക്ലീന്‍ ഗംഗ മിഷന്റെ, ജില്ല മജിസ്‌ട്രേറ്റുമാരും കളക്ടര്‍മാരും അധ്യക്ഷന്‍മാരായ ജില്ല കമ്മിറ്റികള്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.കൊറോണ ബാധിച്ച് മരിച്ചുവെന്ന് സംശയിക്കുന്ന അജ്ഞാതരുടെ മൃതദേഹങ്ങള്‍ സുരക്ഷ മാനദണ്ഡങ്ങള്‍ അനുസരിച്ച് സംസ്‌കരിക്കണം.
ഗംഗയിലും പോഷകനദികളിലും ആളുകള്‍ മൃതദേഹങ്ങള്‍ വലിച്ചെറിയുന്നത് ഭാവിയില്‍ ഗംഗാനദിക്ക് ഏറെ അപകടകരമായി മാറും. ഒരു പ്രദേശത്തെ ആരോഗ്യവും ശുചിത്വവും അപകടപ്പെടുത്തുന്ന ഇത്തരം സംഭവങ്ങള്‍ കൃത്യമായും തടയുകയും പരിശോധിക്കുകയും ചെയ്യേണ്ടതാണ്. ഇതിന് ജില്ലയുടെ അധികാരപരിധിയില്‍ വരുന്ന ഇടങ്ങളില്‍ നദിയുടെ കാര്യത്തില്‍ കര്‍ശന ജാഗ്രത പാലിക്കണമെന്നും എന്‍എംസിജി ഡയറക്ടര്‍ ജനറല്‍ രാജീവ് രഞ്ജന്‍ മിശ്ര അയച്ച കത്തില്‍ ആവശ്യപ്പെടുന്നു.
വിഷയത്തില്‍ അടുത്ത 14 ദിവസത്തിനുള്ളില്‍ എന്‍എംസിജിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഗംഗയിലും യമുനയിലുമാണ് ഇത്തരത്തില്‍ മൃതദേഹങ്ങള്‍ ഒഴുകിനടക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കൊറോണയുടെ സാഹചര്യത്തില്‍ ഇത് ജനങ്ങളില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. ലബുക്‌സര്‍ ജില്ലയില്‍ ഗംഗയില്‍ നിന്ന് ഇത്തരത്തില്‍ ഒഴുകി നടക്കുന്ന 71 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ബിഹാര്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments