യുഎഇയില്‍ പ്രവാസി യുവതി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി

ഷാര്‍ജ: യുഎഇയില്‍ പ്രവാസി യുവതി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി. ഷാര്‍ജയിലെ മുവൈലി ഏരിയയില്‍ താമസസ്ഥലത്തെ അഞ്ചുനില കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയാണ് ഏഷ്യക്കാരിയായ യുവതി ജീവനൊടുക്കിയത്.

21 വയസ്സുള്ള യുവതിയുടെ വിവാഹം സ്വദേശത്ത് വെച്ച് 70 വയസ്സുകാരനുമായി നടത്താന്‍ വീട്ടുകാര്‍ നിശ്ചയിച്ചത് അറിഞ്ഞതോടെയാണ് യുവതി ആത്യമഹത്യ ചെയ്തതെന്നാണ് വിവരം ലഭിക്കുന്നത്. ഈ വിവാഹത്തിന് സമ്മതിക്കാന്‍ യുവതിയെ വീട്ടുകാര്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് യുവതിയും കുടുംബാംഗങ്ങളും തമ്മില്‍ നിരന്തരം വഴക്കുണ്ടാക്കിയിരുന്നതായാണ് പ്രാഥമിക അന്വേഷണത്തില്‍ അറിയാൻ കഴിഞ്ഞു. പഠനം തുടരാനാണ് ആഗ്രഹമെന്നും തന്നെക്കാള്‍ വളരെയധികം പ്രായം കൂടിയ ആളെ വിവാഹം ചെയ്യാന്‍ താല്‍പ്പര്യമില്ലെന്നും യുവതി വീട്ടുകാരെ അറിയിക്കുകയുണ്ടായി.

വ്യാഴാഴ്ച രാവിലെ പൊലീസിന് ഈ വിവരം അറിയിച്ചുകൊണ്ട് ഒരു ഫോണ്‍ കോള്‍ ലഭിക്കുകയുണ്ടായി. ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. യുവതിയുടെ തലയോട്ടിക്ക് ഗുരുതര ക്ഷതമേല്‍ക്കുകയും ശ്വാസകോശത്തില്‍ രക്തസ്രാവം ഉണ്ടാകുകയും ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി യുവതിയുടെ കുടുംബാംഗങ്ങളെ കസ്റ്റഡിയിലെടുത്തു. കേസ് തുടരന്വേഷണത്തിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Share
Leave a Comment