COVID 19Latest NewsKeralaNewsIndia

ഇന്ത്യയുടെ വാക്സിൻ മൈത്രിക്കെതിരെ രാഹുൽ ഗാന്ധി; വാക്സിൻ കയറ്റുമതി ചെയ്യുന്നത് ശരിയല്ലെന്ന് രാഹുൽ

ഗുവാഹത്തി: ഇന്ത്യയുടെ വാക്സിൻ മൈത്രിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോവിഡ് പ്രതിരോധ വാക്സിൻ നൽകുന്നത് ഇന്ത്യ ഉത്സവമാക്കുന്നുവെന്നാണ് രാഹുൽ ഗാന്ധി ആരോപിക്കുന്നത്. പ്രതിരോധ മരുന്ന് കയറ്റുമതി ചെയ്യുന്നത് ധാരാളിത്തമല്ലേയെന്നാണ് അദ്ദേഹം ചോദിക്കുന്നത്. രാജ്യത്ത് കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ വാക്സിന് ക്ഷാമം നേരിടുന്നത് വലിയ പ്രതിസന്ധിയാണെന്നും അത് ആഘോഷമാക്കരുതെന്നും രാഹുൽ പറഞ്ഞു.

Also Read:വീട്ടമ്മയുടേത് കൊലപാതകം തന്നെ, നിര്‍ണ്ണായക വിവരങ്ങളുമായി പൊലീസ്

ഇന്ത്യയിൽ കോവിഡിൻ്റെ രണ്ടാം തരംഗമാണ്. ഈ സാഹചര്യത്തിൽ വാക്സിൻ കയറ്റുമതി ചെയ്യുന്നത് ശരിയാണോ എന്നാണ് രാഹുൽ ചോദിക്കുന്നത്. പക്ഷപാതമില്ലാതെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്ര സർക്കാർ സഹായിക്കണമെന്നാണ് രാഹുൽ ഗാന്ധി പറയുന്നത്.

അതേസമയം, ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ കുറ്റപ്പെടുത്തലുകള്‍ നടത്തേണ്ട സമയമല്ല ഇതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നു. കൊറോണ വൈറസ് കേസുകളുടെ എണ്ണം കൂടാന്‍ തുടങ്ങിയപ്പോള്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ ഒരുതരം മത്സരം ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button