‘തന്നെയും മക്കളെയും കമ്മ്യൂണിസ്റ്റുകാര്‍ സിനിമയില്‍ നിന്നും പുറത്താക്കാന്‍ ശ്രമിച്ചു’; കൃഷ്ണകുമാര്‍

തന്നെയും മക്കളെയും കമ്മ്യൂണിസ്റ്റുകാര്‍ വിരട്ടി നോക്കുകയും സിനിമയില്‍ നിന്നും പുറത്താക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് നടനും തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ കൃഷ്ണകുമാര്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജഗതി വാര്‍ഡില്‍ സംസാരിക്കുകയായിരുന്നു കൃഷ്ണകുമാര്‍.

‘ തന്നെയും മക്കളെയും ഇവര്‍ കുറേ വിരട്ടി നോക്കി. ഒരു ചുക്കും സംഭവിച്ചില്ല. കുറച്ചു ദിവസം തന്നെ ജോലിയില്‍ നിന്നും പുറത്താക്കി. തന്റെ മക്കളെയും ചിലപ്പോള്‍ പുറത്താക്കും, അതിനപ്പുറം ഇവര്‍ ഒന്നും ചെയ്യില്ല.

സൈബര്‍ കമ്മികളെ തനിക്ക് കലിയാണ്. തന്റെയും മക്കളുടെയും തൊഴില്‍ ഇല്ലാതാക്കാന്‍ ഇവര്‍ നോക്കും. ഇതിനപ്പുറം ഒന്നും ചെയ്യാന്‍ ഇവന്മാര്‍ക്കാകില്ല. കോണ്‍ഗ്രസും ഇവരുടെ ഒപ്പമാണ് എന്നും കൃഷ്ണകുമാര്‍ പറയുന്നു.

Share
Leave a Comment