പൊന്നാനിയില്‍ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം ഫലം കണ്ടില്ല; സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം നന്ദകുമാറിനൊപ്പം

പൊന്നാനിയില്‍ ടി.എം. സിദ്ധിഖിനെ മത്സരിപ്പിക്കണമെന്ന് സി.പി.എം മണ്ഡലം കമ്മിറ്റി ആവശ്യമുയര്‍ത്തി

പൊന്നാനി: ഏപ്രിലിൽ നഗരസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് കേരളം. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ള തിരക്കിലുള്ള രാഷ്ട്രീയ കക്ഷികൾ. ഇടത് പക്ഷത്തിൽ പരസ്യ പ്രതിഷേധം സ്ഥാനാർഥികളുടെ പേരിൽ അരങ്ങേറുകയാണ്. രണ്ട് തവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് ഇത്തവണ സീറ്റ് നല്‍കേണ്ടതില്ലെന്ന തീരുമാനത്തിൽ പാർട്ടി ഉറച്ചു നിന്നതോടെ പൊന്നാനിയില്‍ പി. ശ്രീരാമകൃഷ്ണനു അവസരം നഷ്ടമായി. അതിനു പിന്നാലെ സി.പി.എം സ്ഥാനാര്‍ത്ഥിയായി നിശയിച്ചത് പി നന്ദകുമാറിനെ ആയിരുന്നു. സ്ഥാനാർഥി പട്ടിക പുറത്തു വന്നതോടെ കൊണ്ടോട്ടിയിലും പൊന്നാനിയിലും പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു.

read also:ആര്‍എസ്‌എസി‌ന്റെ പ്രത്യേക ശിക്ഷണം നേടിയ ആളാണ് ഞാന്‍; നരേന്ദ്രമോദിയില്‍ നിന്ന് പഠിച്ച പാഠങ്ങളെക്കുറിച്ചു ഇ.ശ്രീധരന്‍

പൊന്നാനിയില്‍ ടി.എം. സിദ്ധിഖിനെ മത്സരിപ്പിക്കണമെന്ന് സി.പി.എം മണ്ഡലം കമ്മിറ്റി ആവശ്യമുയര്‍ത്തി. എന്നാല്‍ മണ്ഡലം കമ്മിറ്റി യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായില്ല. തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിടാന്‍ മുതിര്‍ന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി നിര്‍ദ്ദേശിക്കുകയായിരുന്നു. നിര്‍ദ്ദേശം യോഗം അംഗീകരിച്ചതോടെ പി. നന്ദകുമാര്‍ തന്നെ സ്ഥാനാര്‍ത്ഥിയായേക്കും.

സിദ്ദിക്കും നന്ദകുമാറും യോഗത്തില്‍ സന്നിഹിതരായിരുന്നു. സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസില്‍ ചേരേണ്ടിയിരുന്ന യോഗം മാറഞ്ചേരി ലോക്കല്‍ സെക്രട്ടറി വി.വി. സുരേഷിന്റെ വീട്ടിലാണ് നടന്നത്. പാര്‍ട്ടി ഓഫീസില്‍ പ്രതിഷേധമുണ്ടാകുമെന്ന സൂചനയെ തുടര്‍ന്നാണ് യോഗം ഓഫീസില്‍ നിന്ന് മാറ്റിയത്.

Share
Leave a Comment