കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തി കൂടുതൽ സംസ്ഥാനങ്ങൾ

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തി കൂടുതൽ സംസ്ഥാനങ്ങൾ. കേരളത്തിലും മഹാരാഷ്ട്രയിലും നിന്നുള്ള യാത്രക്കാർക്ക് നെഗറ്റീവ് ആർടി പിസിആർ പരിശോധന ഫലം നിർബന്ധമാണെന്ന് രാജസ്ഥാൻ സർക്കാർ അറിയിച്ചു. 72 മണിക്കൂർ കഴിയാത്ത പരിശോധന ഫലമാണ് ഹാജരാക്കേണ്ടത്.

Read Also : സി പി എം പാര്‍ട്ടി ഓഫീസ് വെള്ളയടിച്ച്‌ ചെഗുവേരയ്ക്ക് മുകളിൽ താമര വരച്ചു

നേരത്തെ കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സമാന നടപടിയിലേക്ക് രാജസ്ഥാനും കടന്നിരിക്കുന്നത്. നിലവിൽ കൊവിഡ് രൂക്ഷമായ ആദ്യ രണ്ട് സംസ്ഥാനങ്ങളിൽപ്പെട്ടതാണ് കേരളവും മഹാരാഷ്ട്രയും. ഈ പശ്ചാത്തലത്തിലാണ് പുതിയ നടപടി.

Share
Leave a Comment