കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ടെന്നു അന്‍സി, കണ്ണീരോടെ ഭര്‍ത്താവും എട്ടുമാസം പ്രായമുള്ള കുഞ്ഞും; നാടകീയ രംഗങ്ങൾ

അന്‍സിയുടെ ഭര്‍ത്താവ് കുഞ്ഞുമായെത്തിയെങ്കിലും കാണാന്‍ കൂട്ടാക്കിയില്ല.

കൊല്ലം: പോലീസുകാരുടെയും കണ്ണ് നയപ്പിക്കുന്ന രംഗങ്ങളാണ് ഇരവിപുരം പൊലീസ് സ്റ്റേഷനിൽ നടന്നത്. എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ അനുനയിപ്പിച്ചു കൊണ്ട് പോകാൻ ഭർത്താവ് എത്തിയെങ്കിലും യുവതിയുടെ നിലപാടാണ് നാടകീയ രംഗങ്ങള്‍ക്ക് ഇടയാക്കിയത്.

പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത റംസിയുടെ സഹോദരി അന്‍സിയാണ് സ്വന്തം കുഞ്ഞിനെ പോലും കാണാൻ കൂട്ടാക്കാതെ കാമുകന്‍ നെടുമങ്ങാട് അരുവിക്കര മുണ്ടേല സ്വദേശി സഞ്ചുവിനൊപ്പം പോകണമെന്ന് നിർബന്ധം പിടിച്ചത്.

read also:കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന കെ.വി.തോമസ് പുറത്തേയ്‌ക്കോ? നാളത്തെ വാര്‍ത്താ സമ്മേളനം മാറ്റി

അന്‍സിയുടെ ഭര്‍ത്താവ് കുഞ്ഞുമായെത്തിയെങ്കിലും കാണാന്‍ കൂട്ടാക്കിയില്ല. കുഞ്ഞിനെ കാണണ്ട എന്ന നിർബന്ധത്തിൽ നിന്നും പിന്മാറാത്ത അൻസിയുടെ കാലു വരെ പിടിക്കാൻ ഭർത്താവ് തയ്യാറായി. എന്നാൽ അൻസി തന്റെ തീരുമാനത്തിൽ നിന്നും വ്യതിചലിച്ചില്ല.എന്നാൽ കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട് എന്ന് പറഞ്ഞതോടെയാണ് ഭര്‍ത്താവ് അന്‍സിയെ കൂടെക്കൊണ്ടു വരാനുള്ള ഉദ്യമത്തില്‍ നിന്നും പിന്മാറിയത്.

കഴിഞ്ഞ 18 നാണ് അന്‍സിയെ കാണാതാകുന്നത്. തുടര്‍ന്ന് ഭർത്താവ് ഇരവിപുരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ നെടുമങ്ങാട് സ്വദേശി സഞ്ചുവുമായി ബന്ധമുണ്ടെന്ന് മനസിലായതോടെ മൂവാറ്റുപുഴയില്‍ ഒളിവില്‍ കഴിയുന്നതായി വിവരം ലഭിച്ചു. ഇരവിപുരം പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

Share
Leave a Comment