ടൊറന്റോ: കൊറോണ വൈറസ് പ്രതിരോധ വാക്സിൻ നിരസിക്കുന്നവർക്ക് നിയന്ത്രണങ്ങൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി കാനഡയിലെ ഒന്റാറിയോ സര്ക്കാര് രംഗത്ത് എത്തിയിരിക്കുന്നു.വാക്സിൻ സ്വീകരിക്കാൻ ആരെയും നിർബന്ധിക്കില്ല. എന്നാൽ വാക്സിൻ സ്വീകരിക്കാൻ വിസമ്മതിക്കുന്നവർക്ക് ചില സ്വാതന്ത്ര്യങ്ങൾ നഷ്ടപ്പെട്ടേക്കാമെന്ന് ഒന്റാറിയോ ആരോഗ്യമന്ത്രി ക്രിസ്റ്റിൻ എലിയട്ട് പറയുകയുണ്ടായി.
സ്കൂളുകൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും മറ്റും വാക്സിനേഷൻ തെളിവ് ആവശ്യപ്പെടാൻ കഴിയുമോ എന്ന മാധ്യപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രിയുടെ പ്രതികരണം അറിയിച്ചത്.
Post Your Comments