കെയ്ത് ഗോംസ് ഒരുക്കിയ ഷെയിംലെസിന് ഓസ്‌കര്‍ എന്‍ട്രി, ഹ്രസ്വചിത്ര വിഭാഗത്തിലേക്കാണ് നോമിനേഷന്‍

കെയ്ത് ഗോംസ് ഒരുക്കിയ ഷെയിംലെസിന് ഓസ്‌കര്‍ എന്‍ട്രി നൽകിയിരിക്കുന്നു. ഹ്രസ്വചിത്ര വിഭാഗത്തിലേക്ക്‌ ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക എന്‍ട്രിയാണ് ഷെയിംലെസ് നൽകിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ റിലീസ് ചെയ്തിരുന്ന ഹ്രസ്വചിത്രം സാങ്കേതികവിദ്യ മുന്നേറുമ്പോള്‍ നഷ്ടമാകുന്ന മനുഷ്യബന്ധങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. 15 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം ഉള്ളത്. ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ചതിന് പിന്നാലെ ചിത്രത്തില്‍ അഭിനയിച്ചവര്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും ഗോംസ് ട്വിറ്ററില്‍ നന്ദി അറിയിക്കുകയുണ്ടായി.

 

Share
Leave a Comment