അഞ്ച് തൃണമൂല്‍ എം.പിമാര്‍ ബി.ജെ.പിയിലെത്തുമെന്ന് സൂചന, ഉടൻ രാജിവെക്കുമെന്ന് ബിജെപി എംപി

ബിജെപിയുമായി നല്ല ബന്ധം പുലര്‍ത്തുന്ന നേതാവാണ് സുവേന്ദു അധികാരി.

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിര്‍ണ്ണായക നീക്കങ്ങളുമായി ബിജെപി. പ്രമുഖ തൃണമൂല്‍ നേതാവായ സൗഗത റോയ്  ഉള്‍പ്പെടെ അഞ്ച് എം പിമാര്‍ പാര്‍ട്ടി വിടാന്‍ തയ്യാറെടുക്കുകയാണെന്നും അവര്‍ ബിജെപിയില്‍ ചേരുമെന്നും ബിജെപി നേതാവ് അര്‍ജുന്‍ സിംഗ് വ്യക്തമാക്കി.

പശ്ചിമ ബംഗാള്‍ ഗതാഗത വകുപ്പ് മന്ത്രി സുവേന്ദു അധികാരിയും തൃണമൂല്‍ നേതൃത്വവും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ മറനീക്കി പുറത്തു വന്ന സാഹചര്യത്തിലാണ് ബിജെപി നേതാവിന്റെ പ്രതികരണം. ബിജെപിയുമായി നല്ല ബന്ധം പുലര്‍ത്തുന്ന നേതാവാണ് സുവേന്ദു അധികാരി. അദ്ദേഹം വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കരുത്താകുമെന്നും സംസ്ഥാനത്ത് പാര്‍ട്ടി അധികാരം പിടിക്കുമെന്നും അര്‍ജുന്‍ സിംഗ് പറഞ്ഞു.

read also: തമിഴ്‌നാട്ടിൽ വിവിധ വികസന പദ്ധതികൾക്ക് തുടക്കമിട്ട് അമിത്ഷാ

എന്നാല്‍ ഇക്കാര്യം സൗഗത റോയ് നിഷേധിച്ചു. അതേസമയം സുവേന്ദു അധികാരിയുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല. 2021 ഏപ്രില്‍- മെയ് മാസങ്ങളിലാണ് പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ്.പശ്ചിമ ബംഗാളില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കേ പാര്‍ട്ടികള്‍ രാഷ്ട്രീയ ചരടുവലികള്‍ ശക്തമാക്കിയിരിക്കുകയാണ്.

ബിഹാറിന് പിന്നാലെ അടുത്ത ലക്ഷ്യം ബംഗാളാണെന്ന് ബി.ജെ.പി പ്രഖ്യാപിച്ചിട്ടുണ്ട്. തൃണമൂല്‍ നേതാവും മന്ത്രിയുമായ സുവേന്ദു അധികാരി മമതയുമായി ഇടഞ്ഞ് ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

 

 

Share
Leave a Comment