സാമുവൽപാറ്റിയെ പോലെ തന്നെയും കൊല്ലുമെന്ന് അദ്ധ്യാപകന് നേരെ ഫ്രാൻസിൽ വധഭീഷണി : 14 കാരനായ വിദ്യാർത്ഥി അറസ്റ്റിൽ

സാവിഗ്നി-ലെ-ടെമ്പിളിലെ ലാ ഗ്രേഞ്ച് ഡു ബോയിസ് കോളേജിലെ വിദ്യാർത്ഥിയാണ് അറസ്റ്റിലായത് .

പാരീസ് : ഫ്രാൻസിൽ അദ്ധ്യാപകന് നേരെ വധഭീഷണി മുഴക്കിയ 14 കാരനായ മുസ്ലീം വിദ്യാർത്ഥി അറസ്റ്റിൽ . മതനിന്ദ ആരോപിച്ച് സാമുവൽ പാറ്റിയെന്ന അദ്ധ്യാപകനെ കൊലപ്പെടുത്തി അധികം വൈകും മുൻപാണ് ക്ലാസ് മുറിയിൽ വച്ച് അദ്ധ്യാപകന് നേരെ ഭീഷണി ഉയർന്നത്. സാവിഗ്നി-ലെ-ടെമ്പിളിലെ ലാ ഗ്രേഞ്ച് ഡു ബോയിസ് കോളേജിലെ വിദ്യാർത്ഥിയാണ് അറസ്റ്റിലായത് .

തുടർന്ന് അദ്ധ്യാപകൻ വിവരം സ്ക്കൂൾ അധികൃതരെയും ,പോലീസിനെയും അറിയിച്ചു . സ്ക്കൂളിലെത്തിയാണ് പോലീസ് വിദ്യാർത്ഥിയെ പിടികൂടിയത് . ഇലക്ട്രിക് തോക്കും വിദ്യാർത്ഥിയിൽ നിന്ന് കണ്ടെടുത്തു . നിരോധിത ആയുധം കൈവശം വച്ചതിനും വിദ്യാർത്ഥിയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അഭിപ്രായ സ്വാതന്ത്രത്തെ കുറിച്ച് ക്ലാസെടുക്കുന്നതിനിടെ ചരിത്ര-ഭൂമിശാസ്ത്ര അദ്ധ്യാപകൻ ആക്ഷേപഹാസ്യ പത്രമായ ചാർലി ഹെബ്ഡോയ്ക്ക് നേരെ നടന്ന ആക്രമണത്തെ കുറിച്ച് പ്രതിപാദിച്ചു . ഒപ്പം ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും കാണിച്ചു.

read also: കാശ്മീരിൽ മഞ്ഞുവീഴ്ചയിൽ കുടുങ്ങി പത്ത് പൗരൻമാർ, അഞ്ചുമണിക്കൂർ നീണ്ട യാത്ര ചെയ്ത് രക്ഷകരായി ഇന്ത്യൻ സൈന്യം

ഇതിനിടയിലാണ് വിദ്യാർത്ഥി അദ്ധ്യാപകന് നേരെ രോഷപ്രകടനം നടത്തിയതും ,സാമുവൽ പാറ്റിയെ വധിച്ചതു പോലെ വധിക്കുമെന്ന് ഭീഷണി മുഴക്കിയതും.തുടർന്ന് അദ്ധ്യാപകൻ വിവരം സ്ക്കൂൾ അധികൃതരെയും ,പോലീസിനെയും അറിയിച്ചു .

Share
Leave a Comment