വിലപിടിച്ച മാലയും വളയുമടങ്ങിയ പഴ്‌സും വെയ്സ്റ്റിനൊപ്പം മാലിന്യ വണ്ടിയില്‍ കൊടുത്തു വിട്ടു; രണ്ടു മണിക്കൂറോളം തെരച്ചിലിനു പിന്നാലെ പഴ്‌സ് കണ്ടെടുത്തു

പൂനെ: ഓരോ വിശേഷ അവസരങ്ങളിലും നമ്മൾ വീടും പരിസരവും കൂടുതൽ വൃത്തിയാക്കാറുണ്ട്. എന്നാൽ വീട് വൃത്തിയാക്കിയപ്പോൾ നഷ്ടമായത് വിലപിടിച്ച മാലയും വളയുമടങ്ങിയ പഴ്‌സ്.

ദീപാവലിയെ വരവേൽക്കാൻ രേഖ സലൂക്കര്‍ എന്ന വീട്ടമ്മ കഴിഞ്ഞ ദിവസം വീടും പരിസരവുമെല്ലാം തൂത്തുതുടച്ചു വൃത്തിയാക്കി. പഴയ സാധനങ്ങളെല്ലാം കെട്ടിപ്പുറുക്കി മുന്‍സിപ്പാലിറ്റിയില്‍നിന്നുള്ള വണ്ടി വന്നപ്പോള്‍ കൊടുത്തുവിടുകയും ചെയ്തു. എന്നാൽ വെയ്‌സ്റ്റ് കൊടുത്തുകഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് പഴയ പേഴ്‌സിനെ ക്കുറിച്ചു ഓർമ്മിച്ചത്. അലമാരയും പെട്ടിയുമെല്ലാം തുറന്നു പരിശോധിച്ചപ്പോൾ വിലപിടിച്ച മാലയും വളയും മറ്റ് ആഭരണങ്ങളുമെല്ലാം ഇട്ടുവച്ച പഴയ പഴ്‌സും വെയ്സ്റ്റിനൊപ്പം കൊടുത്തുവിട്ടുവെന്ന് തിരിച്ചറിഞ്ഞത്.

read also:അവളുടെ കാല് നോക്കൂ, അതിഥികളുടെ നെഞ്ചില്‍ മുട്ടുമല്ലോ. അപ്രത്തിരിക്കുന്ന പൃഥ്വിരാജിന്‍്റെ കാല് നോക്കാന്‍ തോന്നുന്നില്ലേ? ഇവള്‍ക്കൊന്നും കേരള, ഭാരത ജനത സംസ്കാരം അറിയില്ലേ? സദാചാര വാദികള്‍ക്ക് ഡോ.നെല്‍സണ്‍ ജോസഫിന്റെ മറുപടി

ഇതിനു പിന്നാലെ അയല്‍വാസിയായ പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ സഹായത്തോടെ രേഖ പിംപ്രി ചിന്‍ച്വാഡ് മുനിസിപ്പല്‍ കോര്‍പ്പറേഷനെ ബന്ധപ്പെട്ടു. മാലിന്യ വണ്ടി ഡംപിങ് യാര്‍ഡിലേക്കു പോയതായും വേഗം എത്തിയാല്‍ തെരയാമെന്നും അവര്‍ അറിയിച്ചു. അങ്ങനെ തെരയാനായി മുനിസിപ്പാലിറ്റി തൊഴിലാളിയും ഒപ്പം കൂടി.

രണ്ടു മണിക്കൂറോളം തെരച്ചില്‍ നടത്തി തൊഴിലാളികള്‍ അവസാനം പഴ്‌സ് കണ്ടെടുത്തു. മാലയും വളയുമെല്ലാം ഭദ്രമായി ഉള്ളിലുണ്ടായിരുന്നു. മൂന്നു ലക്ഷത്തോളം വിലയുള്ള ആഭരണങ്ങളാണ് പഴ്‌സില്‍ ഉണ്ടായിരുന്നത്.

Share
Leave a Comment