തന്റെ ‘മായക്കൊട്ടാരം’ എന്ന പുതിയ സിനിമയുമായി നടന് റിയാസ് ഖാന്. ചാരിറ്റിയുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകളെ കുറിച്ചുള്ള ആക്ഷേപഹാസ്യമായാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററില്‍ നിന്നുള്ള സൂചന. കെ.എന്‍ ബൈജു ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ‘നന്മമരം’ എന്നറിയപ്പെടുന്ന ‘സുരേഷ് കോടാലിപ്പറമ്പന്’ എന്ന കഥാപാത്രമായാണ് റിയാസ് ഖാന് ചിത്രത്തില്‍ എത്തുന്നത്.
പൊട്ടിചിരിയുണര്ത്തുന്ന പോസ്റ്റര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. ‘ചെറ്റക്കണ്ടി വസന്തയുടെ പല്ല് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി നിങ്ങള്‍ നല്‍കിയത് 17 മണിക്കൂറില്‍ 3 കോടി 45 ലക്ഷത്തി 391 രൂപ 39 പൈസ, സഹായിച്ചവര്‍ക്കും സഹകരിച്ചവര്‍ക്കും നന്ദി’ എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ വാചകം. വെള്ള ഷര്‍ട്ടും മുണ്ടുമണിഞ്ഞ് നില്ക്കുന്ന റിയാസ് ഖാനാണ് പോസ്റ്ററിലുള്ളത്.
കൂടാതെ കന്നഡ താരം ദിഷ പൂര്‍വ്വ ആണ് ചിത്രത്തിലെ നായിക. മാമുക്കോയ, നാരായണന്‍കുട്ടി, സാജു കൊടിയന്‍, കേശവദേവ്, കുളപ്പുള്ളി ലീല, തമിഴ് നടന് സമ്പത്ത് രാമന്, ജയന് ചേര്‍ത്തല എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. നവഗ്രഹ സിനി ആര്‍ട്സ്, ദേവ ക്രിയേഷന്‍സ് എന്നിവയുടെ ബാനറുകളില്‍ എ.പി കേശവദേവ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
വെങ്കിട് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. റഫീഖ് അഹമ്മദ്, രാജീവ് ആലുങ്കല്‍, മുരുകന് കാട്ടാക്കട എന്നിവരുടെ വരികള്‍ക്ക് അജയ് സരിഗമ സംഗീതം ഒരുക്കുന്നു. ബിജു നാരായണന്, മധു ബാലകൃഷ്ണന്, അനുരാധ ശ്രീറാം, മാതംഗി അജിത് കുമാര്‍ എന്നിവരാണ് ഗായകര്‍.
Leave a Comment