കുമ്മനം രാജശേഖരന്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ഭരസമിതിയിലേയ്ക്ക് …. ഉത്തരവ് കേന്ദ്രസര്‍ക്കാറിന്റെ

 

ന്യൂഡല്‍ഹി: മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണസമിതി അംഗമായി നിയമിച്ചു കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണത്തിനായി അഞ്ചംഗ ഭരണസമിതിയിലെ കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയായാണ് ബി.ജെ.പി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെ നിയമിച്ചത്. തിരുവനന്തപുരം ജില്ലാ ജഡ്ജി അദ്ധ്യക്ഷനായ അഞ്ചംഗ ഭരണസമിതിയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിക്ക് പുറമേ ട്രസ്റ്റിന്റെ നോമിനി, മുഖ്യതന്ത്രി, സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി എന്നിവരാണ് മറ്റു അംഗങ്ങളായിരിക്കുക.

Share
Leave a Comment