ചണ്ഡിഗഡ്: കേന്ദ്രസർക്കാർ കാർഷിക ബില്ലുകൾ പാർലമെന്റിൽ എത്തിച്ചപ്പോൾ ഒളിച്ചോടിയ ഭീരുവാണ് രാഹുൽ ഗാന്ധി . ബില്ലിനെ എതിർത്ത് വോട്ട് ചെയ്യാൻ കോൺഗ്രസ് എംപിമാർക്ക് വിപ്പ് നൽകാൻ പോലും രാഹുൽ ശ്രമിച്ചില്ല. കർഷകർ കോൺഗ്രസിനെതിരെ തിരിയുമെന്ന സത്യം മനസിലാക്കിയാണ് ഇപ്പോൾ തിടുക്കപ്പെട്ട് കർഷക പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതെന്നും ശിരോമണി അകാലിദൾ ജനറൽ സെക്രട്ടറി പ്രൊഫ. പ്രേംസിംഗ് ചന്ദുമജ്റ പറഞ്ഞു.
പുതിയ കാർഷിക നിയമങ്ങൾക്കെതിരെ രാഹുലിന്റെ നേതൃത്വത്തിൽ പഞ്ചാബിൽ കോൺഗ്രസ് പ്രതിഷേധങ്ങൾ സംഘടിപ്പിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ശേഷിക്കെ സംസ്ഥാനത്ത് കോൺഗ്രസ് സ്തംഭനാവസ്ഥയിലാണെന്ന് രാഹുലിന് അറിയാം. അതുകൊണ്ടാണ് വളരെക്കാലത്തിന് ശേഷം രാഹുൽ പഞ്ചാബിലെ കർഷകരെക്കുറിച്ച് ഓർത്തതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് സർക്കാർ കാർഷിക വായ്പകൾ എഴുതി തള്ളാൻ വിസമ്മതിച്ചതിനെ തുടർന്ന് കർഷകർ ആത്മഹത്യ ചെയ്തപ്പോഴും മദ്യമാഫിയ 325 പേരെ കൊലപ്പെടുത്തിയപ്പോഴും രാഹുലിനെ പഞ്ചാബിലേക്ക് കണ്ടില്ലെന്ന് ചന്ദുമജ്റ പറഞ്ഞു. മുഖ്യമന്ത്രി അമരീന്ദർ സിംഗിനെപ്പാേലാെരു നുണയനെ പിന്തുണയ്ക്കാനാണ് രാഹുൽ പഞ്ചാബിലെത്തിയിരിക്കുന്നതെന്നും ചന്ദുമജ്റ കൂട്ടിച്ചേർത്തു.
Leave a Comment