KeralaLatest NewsNews

സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ കിറ്റ് : വിശദാംശങ്ങള്‍ പുറത്തുവിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ കിറ്റ് . വിശദാംശങ്ങള്‍ പുറത്തുവിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ കാര്‍ഡ് ഉടമകള്‍ക്കും ഡിസംബര്‍ വരെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.. കോവിഡ് മൂലം ദുരിതം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ നാലുമാസം കൂടി ഭക്ഷ്യകിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് സര്‍ക്കാറിന്റെ നൂറുദിന കര്‍മപരിപാടിയില്‍ പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ച സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ആരംഭിക്കാന്‍ കഴിഞ്ഞെന്നും മുഖ്യമന്ത്രി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

Read Also: പശ്ചിമ ബംഗാളിലെ ഓരോ ദുര്‍ഗാ പൂജ കമ്മിറ്റിക്കും 50,000 രൂപ വീതം നല്‍കുമെന്ന് മമത ബാനര്‍ജി

88,42,000 കുടുംബങ്ങള്‍ക്കാണ് സൗജന്യ റേഷന്‍ ലഭിക്കുക. കോവിഡ് കാലത്ത് ആരും പട്ടിണി കിടക്കരുതെന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ തുടര്‍ച്ചായാണ് ഇതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കടല, പഞ്ചസാര, ആട്ട, വെളിച്ചെണ്ണ എന്നിവ ഉള്‍പ്പെടെ എട്ടു അവശ്യവസ്തുക്കളാണ് സപ്ലൈകോയുടെ ഭക്ഷ്യകിറ്റിലുണ്ടാകുക. റേഷന്‍ കടകളിലൂടെ പതിവുപോലെ സൗജന്യ നിരക്കിലെ റേഷനും വിതരണം ചെയ്യും. ഓണത്തിന് 88ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്കും സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്തിരുന്നു. കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് നാലുമാസത്തേക്ക് കൂടി ഭക്ഷ്യകിറ്റ് വിതരണം ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button