കാട്ടുതീ അനിയന്ത്രിതമായി പടരുന്നു; കാലിഫോര്‍ണിയയില്‍ മൂന്ന് മരണം

കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയിലുണ്ടായ കാട്ടുതീയില്‍ മൂന്ന് പേര്‍ മരിച്ചു. ആഗസ്റ്റ് പകുതിയോടെ ആരംഭിച്ച കാട്ടുതീ ഇപ്പോള്‍ രാജ്യത്തെ 2 ദശലക്ഷം ഏക്കര്‍ ഭൂമി എരിച്ചുകളഞ്ഞിട്ടുണ്ട്. വീടുകള്‍ അടക്കമുള്ള ആയിരത്തോളം കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

മരിച്ചവരുടെ മൃതദേഹങ്ങള്‍ രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നാണ് കണ്ടെത്തിയത്. ഇതോടെ ഈ വര്‍ഷം കാലിഫോര്‍ണിയയില്‍ തീപ്പിടിത്തത്തെ തുടര്‍ന്ന മരിച്ചവരുടെ എണ്ണം 11 ആയി.

കടുത്ത കാറ്റ് വീശുന്നതിനേത്തുടര്‍ന്ന് കാട്ടുതീ അനിയന്ത്രിതമായി ആളിപ്പടരുകയാണ്. ദിവസത്തില്‍ 40 കിലോമീറ്റര്‍ എന്ന തോതിലാണ് കാട്ടുതീപടരുന്നത്. കനത്ത പുക ഉയര്‍ന്നതിനേത്തുടര്‍ന്ന് ഓറോവില്‍ പ്രദേശത്തുനിന്ന് ആയിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു.

ആഗസ്റ്റ് പകുതി മുതല്‍ കാലിഫോര്‍ണിയയില്‍ പടര്‍ന്ന കാട്ടുതീയില്‍ 8 പേര്‍ കൊല്ലപ്പെട്ടിരുന്നു. 36,00 ഓളം കെട്ടിടങ്ങളും തീപിടുത്തത്തില്‍ നിശിച്ചു. കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗവിന്‍ ന്യൂസോം ആഗസ്റ്റ് 18 മുതല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ട്രംപും ആഗസ്റ്റ് 22 മുതല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Share
Leave a Comment