തെക്കേ ഇന്ത്യയില്‍ കോവിഡ് മഹാമാരി അതിവേഗം വ്യാപിയ്ക്കുന്നു

ചെന്നൈ: തെക്കേ ഇന്ത്യയില്‍ കോവിഡ് മഹാമാരി അതിവേഗം വ്യാപിയ്ക്കുന്നു. തമിഴ്നാട്ടിലും ആന്ധ്രയിലുമാണ് കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നത്. ഇന്ന് ആന്ധ്രയില്‍ 10,794 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായി ദിവസങ്ങളില്‍ പതിനായിരത്തിന് മുകളിലാണ് ആന്ധ്രയിലെ പ്രതിദിന കോവിഡ് കണക്കുകള്‍. 24 മണിക്കൂറിനിടെ 70 മരണം സംഭവിച്ചതായി ആന്ധ്രപ്രദേശ് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആന്ധ്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷത്തിലേക്ക് അടുക്കുകയാണ്. 4,98,125 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 99,689 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 3,94,019 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. 4417 പേര്‍ക്ക് ജീവന്‍ നഷ്ടമായി.
അതേസമയം തമിഴ്നാട്ടില്‍ 24 മണിക്കൂറിനിടെ 5783 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ചവരേക്കാള്‍ ആശുപത്രി വിട്ടവരാണ് ഇപ്പോള്‍ തമിഴ്നാട്ടില്‍ കൂടുതല്‍. 24 മണിക്കൂറിനിടെ 5820 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇതോടെ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 51,458 ആയി. 4,04,186 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. മരണസംഖ്യ 7836 ആയി ഉയര്‍ന്നു.

 

Share
Leave a Comment