നടിയെയും സുഹൃത്തുക്കളെയും കൈയ്യേറ്റം ചെയ്ത് നാട്ടുകാര്‍ : നാട്ടുകാരെ പ്രകോപിപ്പിച്ചത് സ്പോട്സ് ബ്രാ ധരിച്ച് വ്യായാമത്തിനെത്തിയത്

ബെംഗളൂരു • പാര്‍ക്കില്‍ സുഹൃത്തുക്കള്‍ക്കൊപ്പം വ്യാമം ചെയ്യുന്നതിനിടെ നടിയെയും സുഹൃത്തുക്കളെയും കൈയ്യേറ്റം ചെയ്ത് നാട്ടുകാര്‍. കന്നഡ താരം സംയുക്തയെയും സുഹൃത്തുക്കളെയുമാണ് നാട്ടുകാര്‍ ആക്രമിക്കാന്‍ ശ്രമിച്ചത്. പൊതുസ്ഥലത്ത് അശ്ലീല വസ്ത്രം ധരിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. അഗാരാ തടാകത്തിന് സമീപത്തെ പാര്‍ക്കില്‍ വച്ചാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ നടി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

പൊതുസ്ഥലത്ത് സ്പോര്‍ട് ബ്രായും വര്‍ക്കൗട്ട് പാന്‍റ്സും ധരിച്ചതിനാണ് കവിത റെഡ്ഡി എന്ന സ്ത്രീയുടെ നേതൃത്വത്തില്‍ ആക്രമിക്കാന്‍ ശ്രമിച്ചതെന്ന് സംയുക്ത പറ‍ഞ്ഞു. കാരണമൊന്നും കൂടാതെ ഇവര്‍ സുഹൃത്തുക്കളെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും സംയുക്ത പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ പുറത്തുവിടാന്‍ ശ്രമിച്ചതും നാട്ടുകാരെ പ്രകോപിപ്പിച്ചു. ബംഗളൂരു സിറ്റി പോലീസിനെ ടാഗ് ചെയ്താണ് സംയുക്തയുടെ പോസ്റ്റ്‌.

നിരവധി പേര്‍ സംയുക്തയ്ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്. തമിഴ് ചിത്രമായ പപ്പിയിലാണ് സംയുക്ത അവസാനമായി അഭിനയിച്ചത്. ഹേമന്ദ് കുമാര്‍ സംവിധാനം ചെയ്യുന്ന കന്നഡ ചിത്രം തുര്‍ത്തു നിര്‍ഗമനയാണ് സംയുക്തയുടെ അടുത്ത റിലീസ്.

Share
Leave a Comment