കനത്ത മഴയില്‍ പെട്രോള്‍ പമ്പിലെ ഡീസല്‍ ടാങ്കില്‍ വെള്ളം എത്തി : ഡീസല്‍ റോഡിലേയ്‌ക്കൊഴുകി

കോതനല്ലൂര്‍ : കനത്ത മഴയില്‍ പെട്രോള്‍ പമ്പിലെ ഡീസല്‍ ടാങ്കില്‍ വെള്ളം എത്തി, ഡീസല്‍ റോഡിലേയ്ക്കൊഴുകി . തുടര്‍ന്ന് റോഡിലേക്ക് പമ്പ് ചെയ്ത വെള്ളം കലര്‍ന്ന ഡീസല്‍ അപകട ഭീഷണി ഉയര്‍ത്തിയതിനെ തുടര്‍ന്ന് അഗ്‌നിശമന സേന എത്തി കഴുകി കളഞ്ഞു. കോതനല്ലൂരിലാണ് സംഭവം . തൂവാനീസ ജംക്ഷനില്‍ പ്രവര്‍ത്തിക്കുന്ന പമ്പിലാണ് ഡീസലില്‍ വെള്ളം നിറഞ്ഞത്. തുടര്‍ന്ന് കോട്ടയം- എറണാകുളം റോഡിലേക്ക് ഡീസല്‍ പമ്പ് ചെയ്ത് കളയുകയായിരുന്നു. റോഡില്‍ ഡീസല്‍ പരന്നതോടെ വന്‍ അപകട ഭീഷണി ഉയര്‍ന്നു. തുടര്‍ന്നാണ് മുട്ടുചിറയില്‍ നിന്ന് രണ്ട് യൂണിറ്റ് അഗ്‌നിശമന സേന എത്തി ഡീസല്‍ കഴുകി കളഞ്ഞത്. ഡീസല്‍ സമീപമുള്ള ചെറു തോടിലും എത്തിയതായി പറയുന്നു.

Share
Leave a Comment